തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി സാദ്ധ്യതാ പരിശോധന നടത്തി. മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. മന്ത്രിമാരായ അഡ്വ. കെ രാജൻ,എ. കെ.ശശീന്ദ്രൻ, കെ. ബി ഗണേഷ്‌കുമാർ തുടങ്ങിയവർക്കൊപ്പം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പരിശോധനയെന്ന് മന്ത്രി രാജൻ അറിയിച്ചു. 6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക ബുദ്ധിമുട്ടുള്ളവർക്കായികൂടിയാണ് ബസ് സേവനങ്ങൾ. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പി. എസ് സജിത്ത്, പി. ബി സുരേന്ദ്രൻ, കെ. ജെ.വർഗീസ്, ർ ആടലരശൻ, നാഗരാജ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |