തൃശൂർ: ആശമാരുടെ ജീവൻ വച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തട്ടി കളിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് കെ.എൻ. നാരായണൻ. കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പാർലമെന്റിൽ രാജ്യത്തെ ആശമാർക്ക് 2000 രൂപയിൽ നിന്നും 3500 രൂപയാക്കി ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിൽ 3000 രൂപ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. ഫലത്തിൽ 500 രൂപ വർദ്ധനവ് മാത്രമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ജില്ലാ പ്രസിഡന്റ് ശകുന്തള സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യാ രമേഷ്, ട്രഷറർ വിജിനി ഗോപി, കെ.ശൈലജ, ദീപ രാമചന്ദ്രൻ, സി.എൽ.സ്റ്റെല്ല, സുമ ഗിരിജൻ, ഇ.എൻ. സജിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |