കഴക്കൂട്ടം: കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂളിൽ നടത്തിയ 'സക്‌സസ് 2025" അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഔവർ പബ്ലിക് സ്കൂൾ ചെയർമാൻ കെ.വാസുദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീകലാ നായർ ആശംസ നേർന്നു. റോളുദോൻ വിൻസെന്റ്,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഫാ.ബിനു ജോസഫ് അലക്സ്,ജി.ഇ.എബ്രഹാം,അഡ്വ.ശ്രീകുമാർ, എം.എസ്.അനിൽകുമാർ,കൗൺസിലർ കവിത എസ്.നായർ,മാനേജർ കെ.കമലാക്ഷി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മെമെന്റോയും മെഡലും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |