കൽപ്പറ്റ: അങ്കണവാടി പ്രവർത്തകർക്കായി പ്രാരംഭ വിദ്യാഭ്യാസവും ശിശു സംരക്ഷണവും എന്ന വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് ശില്പശാല സംഘടിപ്പിക്കുന്നു. മുണ്ടേരി മുനിസിപ്പൽ ഹാളിൽ എം.എൽ.എ ടി. സിദ്ദിഖ് ഇന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ടി.ജെ ഐസക്ക് അദ്ധ്യക്ഷതവഹിക്കും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രാരംഭ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദഗ്ധർ ക്ലാസുകൾ നയിക്കും. കൂടാതെ സർക്കാർ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. അങ്കണവാടി പ്രവർത്തകർക്കായുള്ള ക്വിസ് മത്സരവും കലാപരിപാടികളും ശിൽപ്പശാലയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൽപ്പറ്റ ഐ.സി.ഡി.എസുമായി സഹകരിച്ചാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |