കൊല്ലം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന 'യുവ ജാഗരൺ' പദ്ധതി പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല പരിശീലനം കൊല്ലം എസ്.എൻ കോളേജിൽ നടന്നു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ട പരിപാടികളാണ് സംസ്ഥാന എൻ.എസ്.എസിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കുക. കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് അദ്ധ്യക്ഷനായി. യുവജാഗരൺ ജില്ലാ കോ ഓർഡിനേറ്ററും കൊല്ലം എസ്.എൻ കോളേജ് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ. എസ്.വിദ്യ സ്വാഗതവും യുവജാഗരൺ ജില്ലാ നോഡൽ ഓഫീസർ ഡോ. മനോ രാകേഷ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് സംസ്ഥാന പരിശീലകൻ ബ്രഹ്മനായകം മഹാദേവൻ, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ജോ. ഡയറക്ടർ രശ്മി മാധവൻ, അസി.ഡയറക്ടർ എസ്.സജിത്ത് എന്നിർ പരിശീലന ക്ലാസ് നയിച്ചു. നൂറോളം പ്രോഗ്രാം ഓഫീസമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |