തൃശൂർ: റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ നിരന്തരം അറ്റകുറ്റപ്പണികൾ നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മുൻ യോഗങ്ങളിലെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ റോഡ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ചേർപ്പ് - പുള്ള് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി. ചാഴൂർ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു. എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസ് തദ്ദേശ സ്വയംഭരണ പൊതുമരാമത്ത് വകുപ്പ് എൻജിനീയറോ സർട്ടിഫൈഡ് സ്ട്രച്ചറൽ എൻജിനീയറോ പരിശോധിച്ചുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകി. സബ് കളക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്ടർ ജി.കെ പ്രദീപ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |