
തൃശൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കില, സാഹിത്യ അക്കാഡമി എന്നിവയുമായി സഹകരിച്ചു കൊണ്ട് തെരഞ്ഞെടുത്ത കുടുംബശ്രീ വനിതകൾക്കായി സർഗം 2025 ത്രിദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. കിലയിൽ സംഘടിപ്പിച്ച ശില്പശാല സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കില അസിസ്റ്റന്റ് ഡയറക്ടർ കെ.പി.എൻ. അമൃത അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി അബൂബക്കർ, ഡോ. മിനി പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനറ്റർ അഭിജിത്ത് കെ. ദീപക്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |