SignIn
Kerala Kaumudi Online
Friday, 15 May 2026 8.03 PM IST

തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

pranav

തൃശൂർ: ബൈക്ക്‌ അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂർ കുന്നംകുളത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ചിറ്റഞ്ഞൂർ സ്വദേശികളായ പ്രണവ് (25), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, LATESTNEWS, KERALA, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA