
തൃശൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സമ്മതിദാനം പോസ്റ്റൽ ബാലറ്റ് മുഖേന വിനിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. 25 മുതൽ 28 വരെ ജില്ലയിൽ 24 പരിശീലനകേന്ദ്രങ്ങളിലായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ജില്ലയിലെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ വോട്ടവകാശമുള്ള ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രത്തിൽ തന്നെ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാം. ത്രിതല പഞ്ചായത്തുകളിലെ തപാൽവോട്ടിനുള്ള അപേക്ഷകൾ ബ്ലോക്ക് തലത്തിൽ ഒരുമിച്ച് പരിഗണിക്കും. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥർക്ക് സാധാരണ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനാകില്ല. പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിച്ച് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള അവസരം ഉപയോഗിക്കണമെന്ന് കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |