തൃശൂർ: ജീവകാരുണ്യ പ്രസ്ഥാനമായ സർവ്വന്റ്‌സ് ഒഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നവവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ജനറൽ ആശുപ്രതിയിലെ പാവപ്പെട്ട രോഗികൾക്ക് വീൽചെയർ, കൃത്രിമകാൽ, ഭക്ഷണകിറ്റ് എന്നിവ നൽകി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവ്വന്റ്‌സ് ഒഫ് ഗോഡ് പ്രസിഡന്റ് ജോസ് നിലയാറ്റിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രപ്പോലിത്ത മാർ ഔഗിൽ കുരിയാക്കോസ്, മാർ ജോസ്‌കോ പുത്തൂർ, റവ. ബെന്നി പീറ്റർ, പോൾ ചാലിശ്ശേരി, വികാരി ആന്റണി ചില്ലിട്ടശ്ശേരി, ആൽഫി ജോസ്, ഷൈജു ബഷീർ, ടി.എൻ. ആനന്ദപ്രസാദ്, എ.ജെ ടോണി, പി.എ ഫ്രാൻസിസ്, ഡോ. പ്രവീൺ, ഡോ. മിഥുൻ, ഡോ. സതീശൻ, എം.എൽ. റോസി, മഹി കാളത്തോട്, മേഴ്‌സി അജി, അശോക് കുമാർ, ടി.എസ് സണ്ണി, ആർ.എച്ച്. ജമാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |