ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ്
Monday 18 May 2026 12:54 AM IST
തൃശൂർ: ജില്ലാ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പക്കുന്ന ടി.കെ. ചാത്തുണ്ണി മെമ്മോറിയൽ ട്രോഫി ജില്ലാ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ കോർപറേഷൻ മൈതാനത്ത് തുടങ്ങും. കേരള പ്രീമിയർ ലീഗ് സൂപ്പർ എട്ട് മത്സരങ്ങളില്ലാത്ത ദിവസങ്ങളിൽ മേയ് 18, 21, 22,25, 28, 30 തീയതികളാണ് കളികൾ നടക്കുക. 18ന് വൈകിട്ട് അഞ്ചിന് ആദൃമത്സരത്തിൽ കേരളവർമ്മ കോളേജും സെക്രട്ട് ഹാർട്ട് ബിയും തമ്മിലും രാത്രി ഏഴിന് ഹീറോസ് ക്ലബ്ബും സെന്റ് തോമസ് ക്ലബ്ബും തമ്മിലുള്ള മത്സരവും നടക്കും. ഏഴിന് ടൂർണമെന്റ് എം. പീതാംബരൻ ഉദ്ഘാടനം ചെയ്യും.