ലേബർ കോഡിലെ ആശങ്ക പരിഹരിക്കണം
Tuesday 19 May 2026 12:30 AM IST
തൃശൂർ: ലേബർ കോഡിലെ ചില പരാമർശങ്ങളിൽ തൊഴിലാളികൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് ജില്ലാ ഇന്റസ്ട്രിയൽ മസ്ദൂർ സംഘ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ലേബർ കോഡിനെ തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തിലെ ബുദ്ധിമുട്ടുകൾ നീക്കണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കെ.വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.വി.വിനോദ് (പ്രസിഡന്റ്), കെ.സന്തോഷ്, എൻ.കെ.സുരേഷ്, റീന ജെയ്‌സൺ, സരിത സുധീർ (വൈസ് പ്രസിഡന്റ്), പി.ആനന്ദൻ (ജനറൽ സെക്രട്ടറി), ദീപക് ഗോപി, സി.ആർ.ജിനു, പി.ആർ.ജിനേഷ് (സെക്രട്ടറിമാർ), ഫനിക്‌സ് ഫ്രാൻസിസ് (ട്രഷറർ).