ആഹ്ളാദം പങ്കിട്ട് അഭിഭാഷകർ
Tuesday 19 May 2026 12:33 AM IST
ചാലക്കുടി: ഒ.ജെ.ജനീഷിന് മന്ത്രിപദവി ലഭിച്ചതിൽ ആഹ്ലാദത്തിലാണ് ചാലക്കുടിയിലെ അഭിഭാഷകർ. ഒന്നര വർഷത്തോളം ചാലക്കുടി ബാറിൽ അഭിഭാഷകനായി പരിശീലനം നടത്തിയതിന്റെ ഓർമ്മ പുതുക്കി അനുമോദന യോഗവും ലഡു വിതരണവും നടത്തി. അഡ്വ.എം.കെ.റോയിയുടെ ജൂനിയറായാണ് ഒ.ജെ.ജനീഷ് വക്കീൽ കുപ്പായമിട്ടത്. ചാലക്കുടി മജിസ്ട്രേറ്റ് കോടതി,ഹൈക്കോടതി എന്നിവിടങ്ങളിൽ കേസുകൾ വാദിച്ചു. രാഷ്ട്രീയ പ്രവർത്തനം സംസ്ഥാന തലത്തിൽ വ്യാപിച്ചതോടെ അഭിഭാഷക കുപ്പായം മാറ്റിവയ്ക്കേണ്ടിവന്നു.തുടർന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും മന്ത്രിപദവി കൈവന്നതും. അനുമോദന യോഗത്തിൽ അഡ്വ.എം.ഡി.ഷാജു,അഡ്വ.ആന്റോ ചെറിയാൻ,അഡ്വ.പോളി അമ്പൂക്കൻ, അഡ്വജോബ് പൈനാടത്ത് എന്നിവർ സംസാരിച്ചു.