കഴകം ജോലി കഴക സമുദായങ്ങൾക്ക് തന്നെ നൽകണമെന്ന്
Tuesday 19 May 2026 12:38 AM IST
കൊടകര : ക്ഷേത്രങ്ങളിലെ കഴകം ജോലി, കഴക സമുദായങ്ങൾക്ക് തന്നെ നൽകണമെന്നും, ഒ.ബി.എച്ച് സമുദായങ്ങൾക്ക് സംവരണ പരിധി 8 ലക്ഷം രൂപയായി ഉയർത്തണമെന്നും വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റിയുടെ 13 ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബീഷ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി മുഖ്യാഥിതിയായി. മിനി ദാസൻ,വി.അർ ജയേഷ്,നിഷ ജയേഷ്, പി.ടി.വിനയചന്ദ്രൻ, മനോജ് പരമേശ്വരൻ, വി.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളെ അനുമോദിച്ചു.