കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ് 'ഒരുക്കം 2026'
Saturday 23 May 2026 12:02 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് വെള്ളികുളങ്ങരയിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ് 'ഒരുക്കം 2026' തുടങ്ങി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ .ആർ ഔസേപ്പ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റെനി ജിജു, ജിസി പൗലോസ്, മോളി തോമസ്, പി. എച്ച് ഹസീന, ഡോ വർഗ്ഗീസ് പോൾ, കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.