വിജ്ഞാനവാടി കോഡിനേറ്റർ നിയമനം
Saturday 23 May 2026 12:08 AM IST
തൃശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാനവാടിയിലേക്ക് കോഡിനേറ്റർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പ്രതിജ്ഞാനവും 21 നും 45നുമിടയിൽ പ്രായപരിധിയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ജില്ല പട്ടികജാതി വികസന ഓഫീസിൽ ജൂൺ 29ന് രാവിലെ 10.30 മുതൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് :0487 2360381.