കേ​ര​ള​കൗ​മു​ദി​ ​മെറിറ്റ് അവാർഡ് പഠനമികവിന് ആദരം

Sunday 31 May 2026 12:13 AM IST

തൃ​ശൂ​ർ​:​ ​നൂ​റു​ ​ക​ണ​ക്കി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ...​ ​അ​വ​രു​ടെ​ ​മാ​താ​പി​താ​ക്ക​ൾ...​ ​നി​ര​വ​ധി​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ..​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​പേ​രു​ടെ​ ​സാ​ന്നി​ധ്യം​ ​കൊ​ണ്ട് ​കേ​ര​ള​കൗ​മു​ദി​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​മി​ക​വ് 2026​ ​വ​ൻ​ ​വി​ജ​യ​മാ​യി.​ ​തൃ​ശൂ​ർ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 9.30​ ​ന് ​ആ​ണ് ​പ​രി​പാ​ടി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​ഒ​ൻ​പ​ത് ​മ​ണി​യോ​ടെ​ ​ടൗ​ൺ​ ​ഹാ​ൾ​ ​പ​രി​സ​ര​ത്തേ​യ്ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​ഒ​ഴു​കി​യെ​ത്തി.​ ​വി​ദേ​ശ​ത്ത് ​ഉ​പ​രി​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പ്ര​മു​ഖ​ ​ക​രി​യ​ർ​ ​കോ​ച്ചു​മാ​ർ​ ​ന​യി​ച്ച​ ​പ്ര​ത്യേ​ക​ ​ക്ലാ​സു​ക​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ​ഠ​ന​സാ​ധ്യ​ത​ക​ളെ​യും​ ​കോ​ഴ്‌​സു​ക​ളെ​യും​ ​കു​റി​ച്ചു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​സം​ശ​യ​ങ്ങ​ൾ​ ​ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​ഹാ​ളി​ന് ​പു​റ​ത്ത് ​പ്ര​ത്യേ​ക​ ​സ്റ്റാ​ളു​ക​ൾ​ ​ഒ​രു​ക്കി​യി​രു​ന്നു. പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​മി​ക​വ് ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​ച​ട​ങ്ങി​ൽ​ ​എ​ത്തി​യ​ത്. പ​രി​പാ​ടി​ ​ആ​രം​ഭി​ച്ച് ​ആ​ദ്യ​ ​മ​ണി​ക്കൂ​റി​ൽ​ ​ത​ന്നെ​ ​ഹാ​ളി​നു​ള്ളി​ലെ​ ​ഇ​രി​പ്പി​ട​ങ്ങ​ൾ​ ​പൂ​ർ​ണ്ണ​മാ​യി​ ​നി​റ​ഞ്ഞു​ക​വി​ഞ്ഞു. വി​വി​ധ​ ​ക​രി​യ​ർ​ ​സെ​ഷ​നു​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളും​ ​ഏ​റെ​ ​കാ​ത്തി​രു​ന്ന​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​വി​ത​ര​ണം​ ​ന​ട​ന്ന​ത്.​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​കൈ​വ​രി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഓ​രോ​രു​ത്ത​രാ​യി​ ​വേ​ദി​യി​ലെ​ത്തി​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​അ​ഭി​മാ​ന​ത്തോ​ടെ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി. ത​ങ്ങ​ൾ​ ​ഏ​ത് ​പ്രൊ​ഫ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്ക​ണം,​ ​അ​തി​ന്റെ​ ​ഭാ​വി​ ​സാ​ധ്യ​ത​ക​ൾ​ ​എ​ന്തൊ​ക്കെ​യാ​ണ് ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ദ​ഗ്ധ​രോ​ട് ​ചോ​ദി​ച്ച​റി​യാ​ൻ​ ​അ​വാ​ർ​ഡ് ​ദാ​ന​ത്തി​ന് ​ശേ​ഷം​ ​ടൗ​ൺ​ഹാ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വ​ലി​യ​ ​തി​ര​ക്കാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ൾ​ ​ക​ഴി​വി​ന് ​പി​ന്നാ​ലെ​ ​സ​ഞ്ച​രി​ക്ക​ണം​:​ ​എ.​എ​സ്.​പി​ ​നി​മി​ഷി​ ​ത്രി​പാ​ഠി

തൃ​ശൂ​ർ​:​ ​പു​തി​യ​ ​ത​ല​മു​റ​ ​മാ​ർ​ക്കി​ന് ​പി​ന്നാ​ലെ​യ​ല്ല,​ ​ക​ഴി​വി​ന് ​പി​ന്നാ​ലെ​യാ​ണ് ​സ​ഞ്ച​രി​ക്കേ​ണ്ട​തെ​ന്ന് ​തൃ​ശൂ​ർ​ ​സി​റ്റി​ ​എ.​എ​സ്.​പി​ ​നി​മി​ഷി​ ​ത്രി​പാ​ഠി.​ ​കേ​ര​ള​കൗ​മു​ദി​യും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ. മാ​ർ​ക്ക് ​നേ​ടു​ന്ന​തി​ന​പ്പു​റം​ ​പു​തി​യ​ ​ക​ഴി​വു​ക​ൾ​ ​പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​വി​ജ​യ​ത്തി​ലേ​ക്കു​ള്ള​ ​ച​വി​ട്ടു​പ​ടി​ക​ളാ​ണെ​ന്നും​ ​തോ​ൽ​വി​ക​ളി​ൽ​ ​ഭ​യ​പ്പെ​ട​രു​തെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​പ​രാ​ജ​യ​കാ​ര​ണം​ ​തി​രി​ച്ച​റി​ഞ്ഞ് ​തി​രു​ത്തു​ന്ന​ത് ​കൂ​ടു​ത​ൽ​ ​മു​ന്നേ​റാ​ൻ​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​നി​മി​ഷി​ ​ത്രി​പാ​ഠി​ ​വ്യ​ക്ത​മാ​ക്കി.​ ​ക​രി​യ​ർ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കൃ​ത്യ​മാ​യ​ ​ദി​ശാ​ബോ​ധം​ ​വേ​ണം.​ ​സ്വ​ന്തം​ ​ക​രു​ത്തും​ ​താ​ത്പ​ര്യ​വും​ ​തി​രി​ച്ച​റി​ഞ്ഞ് ​പ​ഠ​നം​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യാ​ൽ​ ​ജോ​ലി​യും​ ​പ​ഠ​ന​വും​ ​വി​ര​സ​മാ​കി​ല്ല.​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യ​ ​ക​രി​യ​ർ​ ​വി​ര​സ​ത​യ്ക്കും​ ​വെ​ല്ലു​വി​ളി​ക​ൾ​ക്കും​ ​കാ​ര​ണ​മാ​കു​മെ​ന്നും​ ​എ.​എ​സ്.​പി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ക​രി​യ​ർ​ ​മി​ക​വു​റ്റ​താ​ക്കാ​ൻ​ ​മ​ന​ശ​ക്തി​ ​പ്ര​ധാ​നം​:​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​എ.​സി.​ ​പ്രീ​തി

തൃ​ശൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ക​രി​യ​ർ​ ​മി​ക​ച്ച​താ​ക​ണ​മെ​ങ്കി​ൽ​ ​അ​വ​രു​ടെ​ ​മ​ന​ശ​ക്തി​യും​ ​അ​ത്ര​മേ​ൽ​ ​പ്ര​ധാ​ന​മാ​ണെ​ന്ന് ​അ​സി.​ ​ക​ള​ക്ട​ർ​ ​എ.​സി.​ ​പ്രീ​തി.​ ​കേ​ര​ള​കൗ​മു​ദി​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡു​മാ​യും​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കു​മാ​യും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മി​ക​വ് ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​പ​രി​പാ​ടി​ ​തൃ​ശൂ​ർ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​ഇ​പ്പോ​ൾ​ ​സാ​ദ്ധ്യ​ത​ക​ളു​ടെ​ ​അ​ന​ന്ത​ ​ലോ​ക​മു​ണ്ടെ​ന്നും​ ​അ​ത് ​അ​വ​ർ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​സാ​ധി​ക്ക​ട്ടെ​യെ​ന്നും​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ന​കു​ൽ​ ​രാ​ജേ​ന്ദ്ര​ ​ദേ​ശ്മു​ഖ് ​പ​റ​ഞ്ഞു. കേ​ര​ള​കൗ​മു​ദി​യു​ടെ​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യ്ക്ക് ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ളെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റും​ ​കൊ​ച്ചി​-​തൃ​ശൂ​ർ​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​പ്ര​ഭു​വാ​ര്യ​ർ​ ​പ​റ​ഞ്ഞു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ക്ലാ​സു​ക​ളും​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ​ക​രി​യ​ർ​ ​കോ​ച്ചും​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ് ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ക്ലാ​സ് ​ന​യി​ച്ചു.​ ​തു​ട​ർ​ന്ന് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്,​ ​മാ​ഗ്‌​ന​റ്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ഗ​ ​ഡി.​മേ​നോ​ൻ,​ ​ബി​സി​ന​സ് ​ഹെ​ഡ് ​ബെ​ൻ​ ​ബാ​ബു​ ​എ​ന്നി​വ​ർ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ളേ​ക്കു​റി​ച്ചും​ ​തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ ​കോ​ഴ്‌​സു​ക​ളേ​ക്കു​റി​ച്ചും​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ഗ്ലോ​ബ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ലോ​ൺ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ജി.​മ​ഞ്ജു​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ ​വാ​യ്പ​ക​ളേ​ക്കു​റി​ച്ച് ​സം​സാ​രി​ച്ചു.​ ​തൃ​ശൂ​ർ​ ​എ.​സി.​പി​ ​നി​മി​ഷി​ ​ത്രി​പാ​ഠി,​ ​പു​തു​ക്കാ​ട് ​പ്ര​ജ്യോ​തി​ ​നി​കേ​ത​ൻ​ ​കോ​ളേ​ജി​ന്റെ​ ​ഫൗ​ണ്ട​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ഡോ.​ ​ഹ​ർ​ഷ​ജ​ൻ​ ​പ​ഴ​യാ​റ്റി​ൽ,​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​ ​പ്ര​സാ​ദ്,​ ​റീ​ജി​യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​എം.​വി.​ഐ​ ​പി.​വി.​ ​ബി​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

ക​രി​യ​റി​ലെ​ ​മു​ന്നേ​റ്റ​ത്തി​ന് ​മു​തി​ർ​ന്ന​വ​രു​ടെ​ ​അ​ഭി​പ്രാ​യം​ ​തേ​ട​ണം​:​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​എ.​സി.​ ​പ്രീ​തി

തൃ​ശൂ​ർ​:​ ​മ​റ്റൊ​രു​ ​നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ​കാ​ലെ​ടു​ത്ത് ​വ​യ്ക്കു​മ്പോ​ൾ​ ​വ്യാ​കു​ല​ത​ക​ളും​ ​ആ​ശ​ങ്ക​ക​ളും​ ​സ്വാ​ഭാ​വി​ക​മാ​ണെ​ന്നും​ ​മ​റി​ക​ട​ക്കാ​ൻ​ ​ബു​ദ്ധി​പ​ര​മാ​യ​ ​വ​ഴി​ ​ക​ണ്ടെ​ത്ത​ണ​മെ​ന്നും​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​എ.​സി.​ ​പ്രീ​തി.​ ​കേ​ര​ള​കൗ​മു​ദി​യും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​മു​തി​ർ​ന്ന​വ​രു​ടെ​യും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​സ​ഹാ​യം​ ​ഇ​തി​നാ​യി​ ​തേ​ടാം.​ ​മു​തി​ർ​ന്ന​വ​രി​ൽ​ ​നി​ന്നും​ ​പു​തി​യ​ ​ത​ല​മു​റ​ ​ഉ​പ​ദേ​ശം​ ​തേ​ടു​ന്ന​ത് ​കു​റ​വാ​ണ്.​ ​നി​ങ്ങ​ൾ​ ​സ​ഹാ​യം​ ​തേ​ടി​യാ​ൽ​ ​ഉ​റ​പ്പാ​യും​ ​അ​വ​ർ​ ​സ​ഹാ​യി​ക്കും.​ ​സീ​നി​യ​ർ​ ​എ​ന്ന​ ​നി​ല​യി​ലും​ ​നാ​ല​ഞ്ച് ​വ​ർ​ഷം​ ​മു​ൻ​പ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യു​ള്ള​ ​ത​ന്റെ​ ​അ​നു​ഭ​വ​മാ​ണ് ​പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും​ ​പ്രീ​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ക​രി​യ​ർ​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ​ ​മ​നഃ​ശ​ക്തി​ ​പ്ര​ധാ​ന​മാ​ണ്.​ ​ഇ​തി​നാ​ൽ​ ​ഫോ​ൺ​ ​അ​ഡി​ക്ഷ​ൻ​ ​പോ​ലു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​എ​ല്ലാ​വ​രോ​ടും​ ​ബ​ഹു​മാ​ന​ത്തോ​ടെ​യും​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​പെ​രു​മാ​റ​ണ​മെ​ന്നും​ ​കു​ടും​ബ​ത്തോ​ടും​ ​സ​മൂ​ഹ​ത്തോ​ടും​ ​ഉ​ത്ത​വാ​ദി​ത്വ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.

വാ​തി​ലു​ക​ൾ​ ​തു​റ​ക്കേ​ണ്ട​ത് ​ന​മ്മ​ൾ​ ​ത​ന്നെ​:​ ​പി.​എ.​വി​ഭൂ​ഷ​ണൻ

തൃ​ശൂ​ർ​:​ ​ന​മ്മു​ടെ​ ​വാ​തി​ലു​ക​ൾ​ ​തു​റ​ക്കേ​ണ്ട​ത് ​ന​മ്മ​ൾ​ ​ത​ന്നെ​യാ​ണെ​ന്നും​ ​അ​തി​ലൂ​ടെ​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​സാ​ധി​ക്ക​ണ​മെ​ന്നും​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റും​ ​ആ​ർ.​ഡി.​ഒ​ ​ഇ​ൻ​ ​ചാ​ർ​ജ്ജു​മു​ള്ള​ ​പി.​എ.​വി​ഭൂ​ഷ​ണ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​ൽ​ ​പ​ങ്കെ​ടു​ത്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മു​ന്നോ​ട്ടു​ള്ള​ ​പ്ര​യാ​ണ​ത്തി​ൽ​ ​പ​ല​ ​ത​ട​സ​ങ്ങ​ളും​ ​നേ​രി​ട്ടേ​ക്കാം.​ ​അ​വ​യെ​ല്ലാം​ ​ത​ര​ണം​ ​ചെ​യ്ത് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ ​ത​ര​ത്തി​ൽ​ ​നി​ങ്ങ​ളു​ടെ​ ​ചി​ന്താ​ധാ​ര​ണ​ ​ഉ​ണ​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​പ​റ​ഞ്ഞു.

പു​തി​യ​ ​ത​ല​മു​റ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​കു​തി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​:​ ​പ്ര​ഭു​വാ​ര്യർ

തൃ​ശൂ​ർ​:​ ​വ​ള​ർ​ച്ച​യു​ടെ​ ​പാ​ത​യി​ൽ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​കു​തി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ​പു​തി​യ​ ​ത​ല​മു​റ​യെ​ന്ന് ​കേ​ര​ള​കൗ​മു​ദി​ ​തൃ​ശൂ​ർ​-​ ​കൊ​ച്ചി​ ​യൂ​ണി​റ്റ് ​ചീ​ഫ് ​പ്ര​ഭു​വാ​ര്യ​ർ.​ ​കേ​ര​ള​കൗ​മു​ദി​യും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കു​ട്ടി​ക​ളെ​ ​എ​ന്ത് ​പ​ഠി​പ്പി​ക്ക​ണം,​ ​എ​വി​ടെ​ ​പ​ഠി​പ്പി​ക്ക​ണം,​ ​എ​ങ്ങ​നെ​ ​പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​ശ​ങ്ക​പ്പെ​ടു​ന്ന​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​വ​ഴി​കാ​ട്ടി​യാ​യി​ ​മാ​റു​ക​യാ​ണ് ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​പ​രി​പാ​ടി​യു​ടെ​ ​ല​ക്ഷ്യം.​ ​വി​ജ​യ​ത്തി​ന്റെ​ ​വെ​ന്നി​ക്കൊ​ടി​ ​പാ​റി​ച്ച് ​ഉ​ന്ന​ത​വി​ജ​യ​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ​ ​ക​രി​യ​റി​ൽ​ ​മു​തി​ർ​ന്ന​വ​രും​ ​ശ്ര​ദ്ധ​ ​ന​ൽ​ക​ണം​:​ ​ക​മ്മി​ഷ​ണർ

തൃ​ശൂ​ർ​:​ ​ധൈ​ര്യ​മു​ള്ള​ ​ജെ​ൻ​സി​ ​ത​ല​മു​റ​ ​ക​രി​യ​ർ​ ​സ്വ​യം​ ​തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും​ ​ശ്ര​ദ്ധ​യും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​വ​ർ​ക്കൊ​പ്പം​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ന​കു​ൽ​ ​രാ​ജേ​ന്ദ്ര​ ​ദേ​ശ്മു​ഖ്.​ ​കേ​ര​ള​കൗ​മു​ദി​യും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ആ​ദ്യ​കാ​ല​ത്ത് ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​പ​റ​യു​ന്ന​ത് ​കേ​ട്ടാ​ണ് ​പ​ല​രും​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.​ ​അ​വ​ർ​ ​സു​ര​ക്ഷി​ത​മാ​യ​ ​കാ​ര്യ​ങ്ങ​ളേ​ ​പ​റ​യൂ.​ ​ഒ​രു​ ​കോ​ഴ്‌​സ് ​തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​ഭാ​വി​യി​ൽ​ ​ചെ​യ്യു​ന്ന​ ​ജോ​ലി​ ​എ​ത്ര​ത്തോ​ളം​ ​സ​ന്തോ​ഷം​ ​ന​ൽ​കു​മെ​ന്ന​തും​ ​പ​രി​ഗ​ണി​ക്ക​ണം.​ ​ഇ​തി​ൽ​ ​മു​തി​ർ​ന്ന​വ​രോ​ട് ​വി​ദ​ഗ്‌​ദ്ധോ​പ​ദേ​ശം​ ​തേ​ടാം.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ധാ​രാ​ളം​ ​വി​വ​ര​ങ്ങ​ൾ​ ​കി​ട്ടു​മെ​ങ്കി​ലും​ ​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണോ​യെ​ന്ന് ​കൂ​ടി​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ക​മ്മി​ഷ​ണ​ർ​ ​ന​കു​ൽ​ ​ദേ​ശ്മു​ഖ് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൃ​ത്യ​മാ​യ​ ​പ​ദ്ധ​തി​ക​ളോ​ടെ​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്ക​ണം​;​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്

തൃ​ശൂ​ർ​:​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൃ​ത്യ​മാ​യ​ ​പ​ദ്ധ​തി​ക​ളോ​ടെ​ ​ക​രി​യ​ർ​ ​തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ​പ്ര​ശ​സ്ത​ ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്.​ ​കേ​ര​ള​ ​കൗ​മു​ദി​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​മി​ക​വ് ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​പ​രി​പാ​ടി​യി​ൽ​ ​ബി​യോ​ണ്ട് ​ഡ്രീം​സ് ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ക്ലാ​സ് ​ന​യി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഏ​ത് ​കോ​ഴ്‌​സ് ​പ​ഠി​ക്ക​ണ​മെ​ന്നു​ള്ള​ ​ഇ​ന്ന​ത്തെ​ ​തീ​രു​മാ​നം​ ​ഭാ​വി​യി​ൽ​ ​നി​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ത്ത​ന്നെ​ ​മാ​റ്റി​മ​റി​ച്ചേ​ക്കാം.​ ​ഉ​റ​ച്ച​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. വി​ദേ​ശ​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​കോ​ഴ്‌​സു​ക​ളെ​ക്കു​റി​ച്ചും​ ​സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​ദ്ദേ​ഹം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​സം​വ​ദി​ച്ചു.

നാ​ടി​ന്റെ​ ​ഭാ​വി​ ​ഭ​ദ്ര​മാ​കു​ന്ന​ത്കു​ട്ടി​ക​ളി​ലൂ​ടെ​ ​:​ ​ഡോ.​ ​ഹ​ർ​ഷ​ജ​ൻ​ ​പ​ഴ​യാ​റ്റിൽ

തൃ​ശൂ​ർ​:​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​കു​ട്ടി​ക​ളാ​ണ് ​ഇ​ന്ത്യ​യു​ടെ​യും​ ​കേ​ര​ള​ത്തി​ന്റെ​യും​ ​ഭാ​വി​ ​നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് ​പ്ര​ജ്യോ​തി​ ​നി​കേ​ത​ൻ​ ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ഹ​ർ​ഷ​ജ​ൻ​ ​പ​ഴ​യാ​റ്റി​ൽ.​ ​കേ​ര​ള​ ​കൗ​മു​ദി​ ​തൃ​ശൂ​ർ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​കൈ​വ​രി​ക്കു​ന്ന​വ​രോ​ട് ​കേ​ര​ള​കൗ​മു​ദി​ ​പു​ല​ർ​ത്തു​ന്ന​ ​ക​രു​ത​ലും​ ​പ്രോ​ത്സാ​ഹ​ന​വും​ ​ഏ​റെ​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ചേ​ർ​ത്തു.

വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​ജീ​വി​ത​നി​ല​വാ​രം​ ​മി​ക​ച്ച​താ​ക്കും​;​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ​ ​അ​വ​രു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മി​ക​വു​റ്റ​താ​കു​മെ​ന്ന് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ൻ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്.​ ​കേ​ര​ള​കൗ​മു​ദി​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​ബ്രോ​ഡ് ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​പ​രി​പാ​ടി​യി​ൽ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ഗു​ണ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ക്ലാ​സ് ​ന​യി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. പ​ര​മ്പ​രാ​ഗ​ത​ ​കോ​ഴ്‌​സു​ക​ൾ​ ​മാ​ത്ര​മേ​ ​പ​ഠി​ക്കൂ​ ​എ​ന്ന​ ​ചി​ന്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​പു​തി​യ​ ​കാ​ല​ത്തി​ന്റെ​ ​കോ​ഴ്‌​സു​ക​ളെ​ ​ശ്ര​ദ്ധ​യോ​ടെ​ ​സ​മീ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​മാ​ഗ്‌​ന​റ്റ് ​ഒ​രു​ക്കി​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ ​ആ​ദ​രി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും സ​ന്തോ​ഷി​ക്കു​ന്നു​ ​;​ ​എ.​പ്ര​സാ​ദ്

തൃ​ശൂ​ർ​:​ ​ഓ​രോ​ ​കു​ട്ടി​യും​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​തി​ന് ​ആ​ദ​രി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​സ​ന്തോ​ഷി​ക്കു​ന്ന​ത് ​നി​ങ്ങ​ളെ​ ​അ​തി​ന് ​പ്രാ​പ്ത​രാ​ക്കി​യ​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രു​മാ​ണെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ്.​ ​കേ​ര​ള​ ​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ച്ച​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഇ​നി​യും​ ​ഏ​റെ​ ​ഉ​യ​ര​ങ്ങ​ൾ​ ​കീ​ഴ​ട​ക്കാ​നു​ണ്ട്.​ ​മി​ക​ച്ച​ത് ​എ​ന്തെ​ന്ന് ​തെ​ര​ഞ്ഞെ​ടു​ത്ത് ​അ​തി​ൽ​ ​ല​ക്ഷ്യം​ ​നേ​ടാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​സാ​ധി​ക്ക​ണ​മെ​ന്നും​ ​എ.​പ്ര​സാ​ദ് ​കൂ​ട്ടി​ചേ​ർ​ത്തു.

പ​ണ​മി​ല്ലാ​ത്ത​ത് ​ക​രി​യ​റി​ന്ത​ട​സ്സ​മാ​ക​രു​ത് ​;​ ​ജി.​ ​മ​ഞ്ജു

തൃ​ശൂ​ർ​:​ ​ന​ല്ലൊ​രു​ ​ക​രി​യ​ർ​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും​ ​വി​ദേ​ശ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​അ​ന​ന്ത​സാ​ധ്യ​ത​ക​ൾ​ ​തേ​ടു​ന്ന​തി​നും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​കു​ന്ന​ത് ​സാ​മ്പ​ത്തി​ക​മാ​ണെ​ന്ന് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ഗ്ലോ​ബ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ലോ​ൺ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ജി.​മ​ഞ്ജു.​ ​എ​ന്നാ​ൽ,​ ​ഇ​നി​ ​ആ​ ​വെ​ല്ലു​വി​ളി​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​സ്വീ​ക​രി​ക്കാം.​ ​അ​തി​നാ​ണ് ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ ​ലോ​ണു​ക​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​പ​രി​പ​ഠ​നം​ ​പ​രി​പൂ​ർ​ണ്ണ​മാ​യും​ ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ ​ഈ​ ​വാ​യ്പാ​ ​പ​ദ്ധ​തി​ ​വ​ള​രെ​ ​വി​ജ​യ​ക​ര​മാ​യാ​ണ് ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ ​ഏ​തൊ​രു​ ​വി​ദ്യാ​ർ​ത്ഥി​ക്കും​ ​ചെ​റി​യ​ ​നി​ബ​ന്ധ​ന​ക​ൾ​ ​മാ​ത്രം​ ​മു​ൻ​നി​റു​ത്തി​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ ​വാ​യ്പ​ ​എ​ടു​ക്കാ​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു

ജീ​വി​ത​വി​ജ​യ​ത്തി​ന് ​കു​റു​ക്കു​വ​ഴി​ക​ൾ​ ​ഇ​ല്ല​:​ ​പി.​വി.​ ​ബി​ജു

തൃ​ശൂ​ർ​:​ ​ജീ​വി​ത​വി​ജ​യ​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മു​ന്നി​ൽ​ ​കു​റു​ക്കു​വ​ഴി​ക​ൾ​ ​ഒ​ന്നു​മി​ല്ലെ​ന്ന് ​റീ​ജ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ് ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​എം.​വി.​ഐ​ ​പി.​വി.​ ​ബി​ജു.​ ​പ​ഠി​ക്കു​ക​ ​എ​ന്ന​ ​ചു​മ​ത​ല​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മി​ക​വോ​ടെ​ ​നി​റ​വേ​റ്റു​മ്പോ​ൾ​ ​ന​ല്ല​ ​ക​രി​യ​ർ​ ​കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള​ ​എ​ണ്ണ​മ​റ്റ​ ​അ​വ​സ​ര​ങ്ങ​ൾ​ ​അ​വ​ർ​ക്ക് ​മു​ന്നി​ൽ​ ​തു​റ​ക്ക​പ്പെ​ടും.​ ​അ​ത് ​തേ​ടി​പ്പി​ടി​ക്കു​ക​ ​എ​ന്ന​താ​ണ് ​സു​പ്ര​ധാ​നം.​ ​അ​തി​ന്റെ​ ​ആ​ദ്യ​പ​ടി​യാ​ണ് ​പ​ഠ​നം.​ ​ന​ല്ല​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​ ​വ​ള​രാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​സാ​ധി​ക്ക​ട്ടെ.​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​ന്നു.