തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആശംസാ കാർഡുകൾ അയക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂർണ്ണ, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ സെക്രട്ടറി പൂർണിമ സുരേഷ്, ജില്ലാ ട്രഷറർ സുജയ് സേനൻ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ കുമാർ, മണ്ഡലം സെക്രട്ടറി ശ്രീജി മോഹൻ, കൗൺസിലർ എൻ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |