തൃശൂർ : കേന്ദ്ര സർക്കാരിന്റെ ധനകാര്യവകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസിന്റെ നിർദ്ദേശ പ്രകാരം ബാങ്കുകൾ വായ്പാ ലഭ്യതയ്ക്കുള്ള മികച്ച ധനകാര്യ സേവനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ബാങ്കുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം (സമൃദ്ധി വായ്പാ മഹോത്സവം) തൃശൂർ പുഷ്പാഞ്ജലി ഹാളിൽ സംഘടിപ്പിക്കും.
ജില്ലയിൽ പ്രവർത്തിക്കുന്ന 11 പൊതുമേഖലാ ബാങ്കും കേരളാ ഗ്രാമീണ ബാങ്കും സ്വകാര്യ ബാങ്കും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നബാർഡും യു.ഐ.ഡി.എ.ഐയും മേളയിൽ പങ്കെടുക്കുന്നുണ്ട് . എല്ലാ വിഭാഗത്തിലും പെട്ട വായ്പകൾ മേളയിൽ പരിഗണിക്കും. മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ, കാർഷിക വായ്പകൾ, വ്യവസായ വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ഭവന വായ്പകൾ മുതലായ വായ്പകൾ പരിഗണിക്കും. പരിപാടിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് വിവിധ ബാങ്ക് പ്രതിനിധികളായ ജയരാജപ്പൻ, കെ.കെ അനിൽ കുമാർ, കെ.വി. നന്ദകുമാർ, വി.വി. വീനിത് കുമാർ, എം.സി. യൂജിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |