SignIn
Kerala Kaumudi Online
Thursday, 19 September 2024 5.06 AM IST

സന്തോഷത്തിലേക്കും ഒത്തുചേരലിലേക്കും വിദ്യാർത്ഥികൾ തിരിച്ചെത്തി : മന്ത്രി ആർ. ബിന്ദു

Increase Font Size Decrease Font Size Print Page
bindu

തൃശൂർ : നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിവസങ്ങളിലേയ്ക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുകയാണെന്ന് മന്ത്രി പ്രൊഫ.ആർ ബിന്ദു. ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ് എച്ച്.എസ.്എസിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
അദ്ധ്യാപകരിൽ നിന്ന് നേരിട്ട് പാഠങ്ങൾ കേൾക്കാനും പഠിക്കാനും സ്‌കൂൾ മുറ്റത്ത് കളിക്കാനും വീണ്ടും സാഹചര്യം ഒരുങ്ങി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള പഴയ ഒത്തുചേരൽ കാലത്തേക്കുള്ള തിരിച്ചുപോക്ക് കൂടിയാണിത്. ഇതിനൊപ്പം സർഗാത്മക, കായിക പ്രവർത്തനങ്ങളും ഇനി സജീവമാവുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് രചിച്ച് ഈണം നൽകിയ ഗാനം അവർ തന്നെ വേദിയിൽ അവതരിപ്പിച്ചു. വരികൾക്ക് വിദ്യാർത്ഥിനികൾ ചുവടുകൾ വച്ചു. കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് വിദ്യാ ദീപം പകർന്നു. നടൻ ജയരാജ് വാര്യർ, പൊതു വിദ്യാഭ്യാസ അഡീഷ്ണൽ ഡയറക്ടർ സി.എ. സന്തോഷ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് സിബി സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹൻ എന്നിവർ പങ്കെടുത്തു.

ഗാ​നാ​മൃ​തം​ ​ചൊ​രി​ഞ്ഞ് ക​ള​ക്ടർ

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ന്മ​യു​ടെ​യും,​ ​സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​ശാ​ന്തി​യു​ടെ​യും​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​ ​വ​രി​ക​ൾ​ ​പാ​ടി​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​വേ​ദി​യെ​ ​പൂ​ർ​ണ​മാ​ക്കി​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​ ​കു​മാ​ർ.​ ​അ​മ്മാ​ടം​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളാ​യി​രു​ന്നു​ ​വേ​ദി.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ ​കെ​ ​ഡേ​വി​സ് ​മാ​സ്റ്റ​റു​ടെ​ ​പ്ര​ത്യേ​ക​ ​ആ​വ​ശ്യ​ ​പ്ര​കാ​ര​മാ​ണ് ​കു​രു​ന്നു​ക​ൾ​ക്കാ​യി​ ​ക​ള​ക്ട​ർ​ ​പാ​ടി​യ​ത്.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ള്ള​ ​ക​ള​ക്ട​റു​ടെ​ ​ഗാ​നം​ ​സ​ദ​സി​ലും​ ​കൗ​തു​ക​മു​ണ​ർ​ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.