SignIn
Kerala Kaumudi Online
Friday, 20 September 2024 12.55 AM IST

5000 തൊഴിൽ അവസരവുമായി വരുന്നൂ 300 സ്ഥാപനങ്ങൾ

Increase Font Size Decrease Font Size Print Page
job

  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി


തൃശൂർ: ജില്ലയിലെ 5000 ലേറെ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരവുമായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന രണ്ട് മേളകളിലൂടെയാണ് വൻ തൊഴിൽ അവസരങ്ങൾ ഒരുങ്ങുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് എക്കോണമി മിഷൻ, കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴിൽ മേളകൾ നടത്തുന്നത്. നേരിട്ടും ഓൺലൈനായുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം.

ജനുവരി 18ന് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴിൽ മേള. രാവിലെ എട്ട് മുതൽ വൈകിട്ട് ആറു മണി വരെ നടക്കുന്ന മേളയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികൾ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നൽകുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ പരിശീലനം നൽകും.

തെരഞ്ഞെടുത്തില്ലെങ്കിൽ നൈപുണ്യ പരിശീലനം

ആദ്യ തൊഴിൽ മേളയിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കാനുള്ള പദ്ധതികൾ കേരള നോളജ് എക്കോണമി മിഷൻ നടപ്പിലാക്കും. 18 വയസ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളകളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ സെക്രട്ടറിയും ജില്ലാ പ്ലാനിംഗ് ഓഫീസർ ജനറൽ കൺവീനറുമായി ജില്ലാതല സംഘാടക സമിതിക്ക് രൂപം നൽകി. എംപ്ലോയർ മൊബിലൈസേഷൻ, കാൻഡിഡേറ്റ് മൊബിലൈസേഷൻ, പ്രചാരണം, പശ്ചാത്തല സൗകര്യം എന്നിവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തി.

  • മേള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ (കെഡിസ്‌ക്) പദ്ധതിയുടെ ഭാഗം
  • ലക്ഷ്യം: അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേർക്ക് തൊഴിൽ

  • ഫെബ്രുവരി 12, 13 തീയതികളിലും

കെയ്‌സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളേജിൽ നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴിൽ ദാതാക്കളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്കായുള്ള രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.