ഇരിങ്ങാലക്കുട: നവകേരള തദ്ദേശകം 2022ന്റെ തുടർച്ചയായി 2022 ജനുവരി 31 വരെ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടും മറുപടി ലഭിക്കാതെയും കാരണങ്ങൾ അറിയിക്കാതെയും രേഖകൾ ആവശ്യപ്പെടാതെയും തീർപ്പാകാതെ വന്നിട്ടുള്ള ഫയലുകളുടെ അപേക്ഷകർക്കായി ഫയൽ അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കേണ്ട ഫയൽ ഉണ്ടെങ്കിൽ അപേക്ഷകർ നാളെ 5ന് മുമ്പായി നഗരസഭ മുഖ്യകാര്യാലയത്തിലോ പൊറത്തിശ്ശേരി മേഖലാ കാര്യാലയത്തിലോ അദാലത്ത് അപേക്ഷ നൽകേണ്ടതാണ്. നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ അദാലത്ത് 30നും മറ്റ് എല്ലാ വിഭാഗങ്ങളുടെയും അദാലത്ത് മേയ് 4നും നഗരസഭ മുഖ്യ കാര്യാലയത്തിൽ രാവിലെ 11 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും നടത്തും. തീർപ്പാക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതിനായി അപേക്ഷകനോ, ടിയാൻ ചുമതലപ്പെടുത്തിയ വ്യക്തിയോ, ബന്ധപ്പെട്ട രേഖകളും കൈപ്പറ്റ് രശീതിയുടെ പകർപ്പും സഹിതം നാളെ വൈകീട്ട് 5നുള്ളിൽ അപേക്ഷ നഗരസഭാ ഓഫീസിലോ സോണൽ ഓഫീസിലോ നൽകേണ്ടതും അദാലത്ത് തീയതികളിൽ നഗരസഭ മുഖ്യ കാര്യാലയത്തിൽ ഹാജരാക്കേണ്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |