തൃശൂർ: മന്ത്രിയുടെ ഫേസ്ബുക്കിലേക്ക് പരാതി അയച്ചു, ഉടനെത്തി പരിഹാരം! ചെറുതുരുത്തി - പൊന്നാനി ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിന് വശങ്ങളിൽ നിന്നും മണ്ണെടുത്തിട്ടും കുഴി മൂടാതെ കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായിരുന്നു.
കരാറുകാരനും തിരിഞ്ഞു നോക്കിയിരുന്നില്ല. തുടർന്ന് നിസാർ എന്ന വ്യക്തി മന്ത്രി രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പേജിലേക്ക് പരാതി അയച്ചു. ഇതുകണ്ട മന്ത്രി കാര്യം ഗൗരവത്തിലെടുത്ത് ഉദ്യോഗസ്ഥരോട് എത്രയും വേഗം കുഴി മൂടുന്നതിന് നിർദ്ദേശം നൽകി.
മണ്ണ് കിടന്നിരുന്നത് വ്യാപാരികൾക്കും ദുരിതമായിരുന്നു. കഴിഞ്ഞദിവസം കാട്ടൂർ ചുങ്കം കള്ള് ഷാപ്പ് പരിസരത്ത് അപകടം വരുത്തുന്ന രീതിയിൽ ഫ്ള്കസ് ബോർഡ് വച്ചിരിക്കുന്നുവെന്ന് കാണിച്ച് ബിജോപോൾ എന്നയാൾ ഫേസ് ബുക്ക് വഴി നൽകിയ പരാതിയിലും നടപടി ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |