വടക്കാഞ്ചേരി: വിദ്യാർത്ഥികളുടെ സുരക്ഷയുറപ്പാക്കാൻ സ്കൂൾ അധികൃതർ അതീവ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മിഷൻ. ആനപ്പറമ്പ് ഗവ:എൽ.പി സ്കൂളിലെ നാലാം ക്ലാസുകാരനായ ആദേശിന് (10 ) സ്കൂൾ വളപ്പിൽ പാമ്പ് കടിയേറ്റ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂളിൽ സന്ദർശനം നടത്തവേയാണ് ചെയർമാൻ കെ.വി മനോജ് കുമാറിന്റെ പരാമർശം.
ഗവ: ബോയ്സ് എൽ.പി സ്കൂളിലെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകുന്നത് വരെ ആ സ്കൂളിലെ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിൽ പഠിപ്പിക്കേണ്ടി വരുമെന്ന് സ്ഥലത്തെത്തിയ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹൻ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലെത്തിയും ചെയർമാൻ സന്ദർശിച്ചു. മാതാപിതാക്കളുമായും കുട്ടിയുമായും സംസാരിച്ചു. കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ഡി.ഇ.ഒ എ.കെ അജിതകുമാരി, എ.ഇ.ഒ എ.മൊയ്തീൻ, ബാലവകാശ കമ്മിഷനംഗം സി.വിജയകുമാർ സംസാരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |