തൃശൂർ: സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നതിലും കോൺഗ്രസ് നേതാക്കന്മാരെയും പ്രതിപക്ഷ പാർട്ടികളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു.
യൂതത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻറ് അരുൺ മോഹൻ, അനിഷ ശങ്കർ, ജിജോ മോൻ ജോസഫ് , ഭാരവാഹികളായ ജോമോൻ കൊള്ളന്നൂർ , സുനോജ് തമ്പി എന്നിവർ പ്രസംഗിച്ചു. കെ.അമൽ ഖാൻ, സുജിത്ത് കുമാർ, കിരൺ ഒറ്റലി , ജെഫിൻപോളി, കെ.യു.നിത്യാനന്ദൻ, ജുവിൻ കല്ലേലി, കെ.എസ്. നിഖിൽ, സന്ധ്യാ കോടയ്ക്കടത്ത്, പ്രിയ ഷാജു, ടോളി വിനീഷ്, നിതീഷ് ചൊവ്വന്നൂർ, അഭിലാഷ് ശ്രീനിവാസൻ, സന്ദീപ് സഹദേവൻ എന്നിവർ നേതൃത്വം കൊടുത്തു.
തൃശൂർ: നാഷണൽ ഹെറാൾഡ് കേസിൽ അന്യായമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫീസിൽ നിന്നും നരേന്ദ്രേ മോദിയുടെ കോലം വഹിച്ച് നടത്തിയ പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി എം.ജി റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ അവസാനിച്ച് നരേന്ദ്രേ മോദിയുടെ കോലം കത്തിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.വി. ദാസൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |