തൃശൂർ: ജനറൽ കൗൺസിലിലെ കുസാറ്റ് പ്രതിനിധിയായ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാലിനെ സസ്പെൻഡ് ചെയ്ത കാർഷിക സർവകലാശാലാ വൈസ് ചാൻസലറുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗത്തെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കാർഷിക സർവകലാശാല ജനാധിപത്യ സംരക്ഷണ സമിതി അറിയിച്ചു.
ഏകാധിപത്യം ഭരണ ശൈലിയാക്കി മുന്നോട്ടുപോകുന്ന വൈസ് ചാൻസലറുടെ അധികാര ദുർവിനിയോഗമാണ് നടപടിയെന്ന് സംരക്ഷണ സമിതി കൺവീനർ സി.വി. ഡെന്നി, ജോയിന്റ് കൺവീനർ പി.ആർ. സുരേഷ് ബാബു, ഡോ. ടി. പ്രദീപ്, ഡോ. ബി. സുമ, ഡോ. ദീപു മാത്യം, പി.കെ. ശ്രീകുമാർ, സി. സുജാത, കെ.ആർ. പ്രദീഷ് പി.എസ്. രാജേഷ്, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |