SignIn
Kerala Kaumudi Online
Saturday, 21 September 2024 4.52 AM IST

ജീവിതത്തിൽ ഉയരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കണം: മന്ത്രി കെ.രാജൻ

Increase Font Size Decrease Font Size Print Page
1

തൃശൂർ : മത്സര പരീക്ഷകളിൽ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജൻ. ദേശീയ അദ്ധ്യാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ ഉപരി ജീവിതത്തിൽ ഉയരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംഗീതനാടക അക്കാഡമി ഹാളിൽ മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകൻ ചിത്രൻ നമ്പൂതിരിപ്പാട്, ദേശീയ-സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ എം.ബി.പ്രസാദ്, പി.രമേശൻ, എം.വി.വിജന, എം.വി.പ്രതീഷ് എന്നിവരെ ആദരിച്ചു.

കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ചെയർമാൻ ഡോ.സി.പി.ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി.ശ്രീജ, ജോളി, വി.എം.കരീം, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.