തൃശൂർ: പുലിക്കളിയിൽ കാനാട്ടുകര ദേശം ഒന്നാം സ്ഥാനം നേടി. 50,000 രൂപയാണ് കാഷ് പ്രൈസ്. രണ്ടാം സ്ഥാനം (40,000 രൂപ) വിയ്യൂർ സെന്റർ, മൂന്നാം സ്ഥാനം (35,000 രൂപ) അയ്യന്തോളും നേടി. പുലിവേഷത്തിൽ ഒന്നാം സ്ഥാനം വിയ്യൂർ സെന്റർ നേടി. 7,500 രൂപയാണ് സമ്മാനം. പുലിക്കൊട്ടിന് വിയ്യൂർ സെന്ററിനാണ് ഒന്നാം സ്ഥാനം. 7,500 രൂപയാണ് സമ്മാനം.
അച്ചടക്കത്തിൽ കാനാട്ടുകര ദേശം ഒന്നാം സ്ഥാനം നേടി. 12,500 രൂപയാണ് സമ്മാനത്തുക. ചമയ പ്രദർശനത്തിൽ ഒന്നാം സ്ഥാനം വിയ്യൂർ സെന്ററും രണ്ടാം സ്ഥാനം അയ്യന്തോളും മൂന്നാം സ്ഥാനം കാനാട്ടുകരയും കരസ്ഥമാക്കി. പുലിവണ്ടിയിൽ ഒന്നാം സ്ഥാനം അയ്യന്തോൾ (10,000 രൂപ), രണ്ടാം സ്ഥാനം കാനാട്ടുകര (5,000 രൂപ) നേടി. അയ്യന്തോൾ ടീമാണ് ടാബ്ലോയിൽ ഒന്നാം സ്ഥാനം നേടിയത്. 35,000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനം നേടിയ കാനാട്ടുകരയ്ക്ക് 30,000 രൂപയും മൂന്നാം സ്ഥാനം നേടിയ ശക്തൻദേശത്തിന് 25,000 രൂപയും സമ്മാനമായി ലഭിക്കും.
ചമയപ്രദർശനത്തിൽ പ്രോത്സാഹനസമ്മാനം ശക്തൻ ദേശത്തിനും പൂങ്കുന്നത്തിനും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |