തൃശൂർ : വനംവന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ഫോറസ്ട്രി ക്ലബ്ബുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് നാല് സ്കൂളിൽ തുടക്കം. എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂൾ, കുന്നംകുളം ബെഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ, മണ്ണലംകുന്ന് എൽ.പി സ്കൂൾ, പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്ത് അതിസാന്ദ്രതയിൽ മരങ്ങൾ നട്ടുവളർത്തിയെടുക്കുന്ന പദ്ധതിയാണ് വിദ്യാവനം. ഓരോ വിദ്യാവനത്തിനും ക്യൂ ആർ കോഡിംഗ് നടത്തി ബോർഡ് സ്ഥാപിക്കാനായി വകുപ്പിൽ നിന്ന് ധനസഹായവും ലഭിക്കും. ഫോറസ്ട്രി ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂളിലേയും പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിലെയും വിദ്യാർത്ഥികൾ കുതിരാൻ വന വിജ്ഞാന കേന്ദ്രം സന്ദർശിച്ചു. 82 ഫോറസ്ട്രി ക്ലബ്ബുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |