തൃശൂർ: സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 15 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകോത്സവത്തിന്റെ സംഘാടനത്തിന് കലാസമിതികൾക്കും സംഘടനകൾക്കും അക്കാഡമി അവസരം ഒരുക്കുന്നു. അക്കാഡമിയുടെ വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രൊഫഷണൽ നാടകോത്സവം സംഘടിപ്പിക്കേണ്ടത്. സംഘാടനത്തിന് താത്പര്യമുള്ളവർ, സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, ചെമ്പൂക്കാവ്, തൃശൂർ 20 എന്ന വിലാസത്തിലോ, ksnakademi@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സന്നദ്ധത അറിയിച്ചുകൊണ്ട് കത്ത് നൽകണം. 25ന് വൈകീട്ട് നാല് വരെ അക്കാഡമിയിൽ ലഭിക്കുന്ന കത്തുകൾ പരിഗണിക്കും. നാടകോത്സവം നടത്തുന്നതിന് ആവശ്യമായ ഭൗതികസാഹചര്യവും മറ്റു അനുബന്ധസൗകര്യവും ഒരുക്കുകയാണ് കലാസമിതികളുടെയും സംഘടനകളുടെയും പ്രാഥമിക കർത്തവ്യം. നാടകോത്സവത്തിലേക്കുള്ള നാടകങ്ങളുടെ തെരഞ്ഞെടുപ്പ് അക്കാഡമി പൂർത്തീകരിച്ചിട്ടുണ്ട്. നാടകസംഘങ്ങൾക്കുള്ള പ്രതിഫലവും അക്കാഡമി നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0487 2332134, 2332548.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |