കുന്നംകുളം: നഗരസഭയുടെ മാലിന്യ സംസ്കരണ കാമ്പയിൻ 'സ്വച്ഛതാ കി ദോ രംഗ്' പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനം ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നിർവഹിച്ചു. മാലിന്യം അജൈവം ജൈവം എന്നിങ്ങനെ തരംതിരിക്കാനുള്ള പ്രവർത്തനമാണ് കാമ്പയിനിലൂടെ സംഘടിപ്പിക്കുന്നത്. 17ന് ആരംഭിച്ച കാമ്പയിൻ 22 വരെ തുടരും. ബോധവത്കരണം, ഗൃഹസന്ദർശനം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. നഗരസഭ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണത്തോടൊപ്പം പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ട്. നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, കൗൺസിലർമാർ, സെക്രട്ടറി വി.എസ് സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |