SignIn
Kerala Kaumudi Online
Thursday, 19 September 2024 1.11 AM IST

കൗതുക കളവിനിറങ്ങി യുവാക്കൾ,  ദൃശ്യം നിരീക്ഷണ കാമറയിൽ

Increase Font Size Decrease Font Size Print Page
cctv

ചാലക്കുടി: നഗരത്തിൽ വ്യത്യസ്ത വസ്തുക്കൾ മോഷ്ടിക്കുന്ന മൂന്നു വിരുതന്മാരുടെ ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞു. പടിഞ്ഞാറെ ചാലക്കുടിയിലെ പെല്ലിശേരി ഷാജുവിന്റെ വീട്ടുമുറ്റത്ത് മൂവർ സംഘം നടത്തിയ മോഷണമാണ് സി.സി.ടി.വി കാമറകൾ ഒപ്പിയെടുത്തത്. ഇവർ ഇവിടെ നിന്നും മോഷ്ടിച്ചത് ഒരു ഹെൽമറ്റും ഒരു ജോഡി ഷൂസും. ആറായിരം രൂപ വിലവരുന്ന മുന്തിയ ഹെൽമെറ്റാണ് ഇവർ പൊക്കിയത്. ഏകദേശം അത്രതന്നെ വില വരുന്നതാണ് ഷൂസും. തീർന്നില്ല മുറ്റത്തു വച്ചിരുന്ന ബൈക്കിന്റെ പെട്രോളും ഊറ്റിയെടുത്തു. ഷെഡിൽ വച്ചിരുന്ന ഒരു ചായക്കെറ്റിൽ, വിലയേറിയ പൂച്ചട്ട എന്നിവയും കൈക്കലാക്കി. ബുധനാഴ്ച പുലർച്ച നടന്ന മോഷണത്തെക്കുറിച്ച് വൈകിയാണ് അറിഞ്ഞതെന്ന് ഷാജുവിന്റെ ഭാര്യ അജി പറഞ്ഞു. ഇതു സംബന്ധിച്ച് ചാലക്കുടി പൊലീസിൽ പരാതി നൽകി. മൂന്നു യുവാക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ ഏതാനും നഗരത്തിൽ കറങ്ങുന്നുണ്ടെന്ന്്് നാട്ടുകാർ പറയുന്നു. ഇവരാണ് പടിഞ്ഞാറെ ചാലക്കുടിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, CCTV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.