ഗുരുവായൂർ: സംഘ് പരിവാറിന്റെ അഭിപ്രായങ്ങളെ രാജ്യത്തിന്റെ അഭിപ്രായമാക്കി അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് മന്ത്രി കെ. രാജൻ. കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.എം.സി.ഡബ്ലു.എഫ് സംസ്ഥാന പ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. പി. മുഹമ്മദ് ബഷീർ, പി.കെ. രാജേശ്വരൻ, ഡി. രഞ്ജിത് കുമാർ, പി.ഇ. ഇസ്മായിൽ, എൻ.പി. നാസർ, സി.വി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.ജി. പങ്കജാക്ഷൻ (പ്രസിഡന്റ്), കെ. സലിം കുമാർ, പി.എസ്. നായിഡു, കെ.ജി. ശിവാനന്ദൻ, കെ.ബി. ഹനീഫ്, കെ. മഹേശ്വരി (വൈസ് പ്രസിഡന്റ്), ഡി. രഞ്ജിത് കുമാർ (ജനറൽ സെക്രട്ടറി), കെ.എ. നവാസ്, കെ. സുരേഷ്, ആർ. അനിൽകുമാർ , കെ. കണ്ണദാസ് (സെക്രട്ടറി), പി. ഇ. ഇസ്മായിൽ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |