തൃശൂർ: ടാക്സിയിൽ മറന്നുവച്ച പാസ്പാേർട്ട് അടങ്ങിയ ബാഗ് കണ്ടെത്തി തിരികെകൊടുത്ത് ഈസ്റ്റ് പൊലീസ്. മാലി സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള അഞ്ച് പേരുടെ ബാഗാണ് കണ്ടെത്തിയത്. ഇടപ്പള്ളിയിൽ നിന്നും യൂബർ വിളിച്ചാണ് ഇവർ ചെമ്പൂക്കാവിലുള്ള മൃഗശാലയിലെത്തിയത്. കാറിൽ നിന്നും ഇറങ്ങിയപ്പോൾ ബാഗ് നഷ്ടപ്പെട്ടു. അഞ്ച് പേരുടെ പാസ്പോർട്ട് ബാഗിലുണ്ടെന്നും യൂബർ ബുക്ക് ചെയ്തതുകൊണ്ട് ഡ്രൈവറുടെ നമ്പറോ വാഹനത്തിന്റെ നമ്പറോ ഇല്ലായെന്നും ഇവർ പൊലീസിനോട് പറഞ്ഞു. യൂബർ ഹെൽപ് പോർട്ടൽ വഴി ബന്ധപ്പെട്ടെങ്കിലും സമയം എടുക്കുമെന്ന് തിരിച്ചറിഞ്ഞ് യൂബർ ആപ്പ് വഴി അടുത്തുള്ള വാഹനങ്ങൾ തിരഞ്ഞെടുത്ത് ഡ്രൈവറുടെ ഫോട്ടോ മാലി സ്വദേശികളെ കാണിച്ചു. അവർ ഡ്രൈവറെ തിരിച്ചറിഞ്ഞു. മറ്റൊരു ഓട്ടത്തിനായി ബുക്ക് ചെയ്ത് കാറിന്റെ ലൊക്കേഷൻ മനസിലാക്കി പിന്തുടർന്ന് വെളിയന്നൂരിൽ തടഞ്ഞു നിറുത്തി പിന്നിലെ സീറ്റിലുണ്ടായിരുന്ന ബാഗ് വീണ്ടെടുക്കുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ഗീതുമോൾ ബാഗ് മാലി സ്വദേശികൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |