മേലൂർ: കൊച്ചി അമൃത ആശുപത്രി, ലൈഫ് ലൈൻ കേരള എന്നിവ പൂലാനി ശ്രീനാരായണ വിജയ സഭയുടെ സഹകരണത്തോടെ ദന്ത നേത്ര മെഡിക്കൽ ക്യാമ്പ് നടത്തി. വിദഗ്ദ്ധരായ ഡോക്ടർമാർ നയിച്ച ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. തിമിര രോഗം കണ്ടെത്തിയ 25 പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിജയസഭ പ്രസിഡന്റ് എൻ.ജി സുരേഷ് മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്മിനിസ്രേടറ്റർ ജയൻ, സഭ സെക്രട്ടറി ലോഹിദാക്ഷൻ മുല്ലശേരി, പി.പ്രമോദ് മാസ്റ്റർ, പി.ജി.ഷാജി, കോർഡിനേറ്റർ അനിൽ മാത്തേലി, എസ്.എൻ.ഡി.പി ശാഖ സെകട്ടറി പ്രീതി പ്രദീപ്, ലതാ ബാലൻ, മധുബായ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |