കൊടുങ്ങല്ലൂർ : ശ്രീ കുരുംബാമ്മ ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട് വർഗീയ പ്രസംഗം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തി. സംഭവത്തിൽ രാമചന്ദ്രൻ എന്നയാളെ പിടികൂടിയിട്ടും തീവ്രവാദി ആക്രമണമാണെന്നും പ്രതിയുടെ പേര് ഷാജഹാൻ എന്നാണെന്നും വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി.പ്രബേഷ് കൊടുങ്ങല്ലൂർ സി.ഐ, ഡിവൈ.എസ്.പി എന്നിവർക്ക് പരാതിയും നൽകി. പ്രതിയെ അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ നേതാക്കൾ മന:പൂർവ്വം വ്യാജ പ്രചരണം നടത്തുന്നു. ഈ പ്രസംഗം നവ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും പ്രബേഷിന്റെ പരാതിയിൽ പറയുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വർഗീയത പ്രസംഗിച്ചവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി സി.സി.വിപിൻചന്ദ്രനാണ് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |