ഈ നാളുകാർ എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്, ചിരകാലാഭിലാഷം പൂവണിയും, ധനം വന്നു ചേരും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മേയ് 2 - 1201 മേടം 19 ശനിയാഴ്ച. ( 60 നാഴിക 0 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം ), [ പ്രഥമ തിഥി 46 നാഴിക 35 വിനാഴിക വരെ ]
( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )
അശ്വതി: സമാന ചിന്താ ഗതിയിലുള്ളവരുമായി പരസ്‌പര വിശ്വാസത്തോടു കൂടി തുടക്കം കുറിയ്ക്കും, കുടുംബത്തിൽ ഐക്യതയുണ്ടാകും, കൂടുതൽ ഉത്തരവാദിത്വങ്ങൾ, തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും, ദുരിതങ്ങളില്‍ നിന്നുള്ള മോചനം.
ഭരണി: ബിസിനസ്സിൽ ലാഭം വ്യവസ്ഥകളോട് ബന്ധപ്പെട്ട പ്രവർത്തനം കാഴ്‌ച്ച വയ്ക്കുവാൻ സാധ്യത. ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നു ചേരും, സുഹൃത്തുക്കളിൽ നിന്ന് സഹായം, കുടുംബത്തിൽ അംഗീകാരം ലഭിക്കും.
കാര്‍ത്തിക: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കരുത്, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
രോഹിണി: യന്ത്രോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാകും. ശത്രുക്കൾ വർദ്ധിക്കും, വിഷയാസക്തി കുറയ്ക്കുക, കുടുംബത്തിന്റെ ശാന്തിയും സമാധാനവും കാത്ത് സൂക്ഷിക്കുക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.
മകയിരം: തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും അധികാര ദുരുപയോഗവും വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം, ദൈവാധീനക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, സ്ത്രീ വിഷയങ്ങളിൽ കലഹം, മുൻ കോപം ഒഴിവാക്കുക.
തിരുവാതിര: പങ്കാളിക്ക് തൊഴിൽ പരാജയം, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. സുഹൃത്തുക്കളിൽ നിന്നും ചതിവ് പറ്റാം, അപ്രതീക്ഷിതമായി ചെലവ് വര്‍ദ്ധിക്കും,
സഹോദരരുമായി കലഹം. ചെലവ് വർദ്ധിക്കും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.
പുണര്‍തം: ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗ ദുരിതമുണ്ടാകും. മോശപ്പെട്ട കൂട്ടുകെട്ടുകൾ ഒഴിവാക്കണം, പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്.
പൂയം: ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർദ്ധിക്കും. പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.
ആയില്യം: ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച. ആത്മാർത്ഥമായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, എതിർപ്പുകളിൽ നിന്ന് അതിജീവനം കിട്ടും, സുഖജീവിതം.
മകം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ആരോഗ്യം മെച്ചപ്പെടും, പുതിയ സൗഹൃദങ്ങൾ, യാത്രയിൽ നേട്ടം, മുതിർന്നവരിൽ നിന്ന് ധന നേട്ടം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും.
പൂരം: പ്രവർത്തനമേഖലയിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ മാന്യത ലഭിക്കും, അവിചാരിത ധനലാഭം, മതപരമായ ചടങ്ങുകളിൽ പങ്കെടക്കും, എതിർലിംഗക്കാരെക്കൊണ്ട് ഗുണാനുഭവങ്ങൾ.
ഉത്രം: വിദ്യാവിജയം, മറ്റുള്ളവരുടെ ചതി പ്രയോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും, ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, ശത്രുക്കളുടെ മേൽ വിജയം, പുതിയ അവസരങ്ങൾ തുറന്നു കിട്ടും, ഗുരുഭക്തി വർദ്ധിക്കും, വിവാഹം മൂലം നേട്ടം.
അത്തം: തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും, സ്ത്രീ വിഷയങ്ങളിൽ നിന്ന് തൃപ്തികരമായ അനുഭവങ്ങൾ ലഭിക്കും. വശ്യമായി സംസാരിക്കും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം, പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും, വിരോധികളുമായ് രമ്യതയിൽ ആകും.
ചിത്തിര: പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലും ഉപരിയായി വിജയം കൈവരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട ജോലി സാധ്യതകൾ തെളിയും, ഗൃഹത്തിൽ സന്തോഷം, വിദേശ ഗുണം, ദൃഢനിശ്ചയം, വിശാലവീക്ഷണം, സഹോദരഗുണം.
ചോതി: കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ചെയ്യും.ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഇഷ്ട ഭക്ഷണലഭ്യത, അപ്രതീക്ഷിതമായ ധനലാഭം, സിനിമാ രംഗത്ത് ഉള്ളവർക്ക് പുതിയ അവസരങ്ങൾക്കായി സഹായം ലഭിക്കും.
വിശാഖം: വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സഞ്ചാരം മൂലം ഗുണങ്ങൾ ഉണ്ടായിരിക്കും, ഉന്നത പഠനത്തിന് അവസരങ്ങൾ വരും, ഈശ്വരാധീനം ഉണ്ടാകും, തൊഴിൽപരമായി നേട്ടം.
അനിഴം: ധനനേട്ടം. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, കലഹങ്ങൾ ഒഴിവാകും. ജീവിതത്തിൽ പുരോഗതിയും വികാസവും ഉണ്ടാകും, അയൽക്കാരുമായി രമ്യത, വഴിതർക്കം പരിഹരിക്കും.
കേട്ട: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും,സ്ഥലം മാറ്റം അനുകൂലമാകില്ല, സ്ഥാനമാനങ്ങൾക്കു ഭീഷണി, കെണിയിൽ പെടാൻ സാദ്ധ്യത, കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും.
മൂലം: എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും. ബന്ധുക്കളുമായി അകൽച്ചയും വൈരാഗ്യവും, സന്താനക്ലേശം, അന്യദേശവാസം, ഒറ്റപ്പെടാനുള്ള സാധ്യത.
പൂരാടം: അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങൾ. എല്ലാ കാര്യങ്ങളിലും കരുതല്‍ ആവശ്യം, ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത ഫലം, പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ഉത്രാടം: അനാവശ്യമായി പ്രശ്‌നങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം, കുടുംബ ബന്ധങ്ങളുടെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, ദേഹ ദുരിതത്തിനു സാധ്യത, ജലം, അഗ്‌നി, വൈദ്യുതി എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
തിരുവോണം: അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്. ഭൂമി സംബന്ധമായ തർക്കങ്ങളിൽ അപ്രതീക്ഷിത ധനനഷ്ടം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്, ആരോഗ്യ പരമായ കാര്യങ്ങളിൽ ശരിക്കും ശ്രദ്ധയുണ്ടാകണം.
അവിട്ടം: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്. സ്ഥാനചലനത്തിനോ സ്ഥലം മാറ്റത്തിനോ സാധ്യത, അപവാദങ്ങളിൽ നിന്ന് മോചനം. അമിത ചെലവ് നിയന്ത്രിക്കുക, അലസത ഒഴിവാക്കി പരിശ്രമ ശീലം കൂട്ടുക.
ചതയം: കാര്യങ്ങൾ നിഷ്ഠയോടു കൂടി ചെയ്‌തു തീർക്കുന്നതിനാൽ ആശ്വാസത്തിനു യോഗമുണ്ട്. കുടുംബജീവിത്തിലുണ്ടായിരുന്ന സ്വരചേര്‍ച്ചയില്ലായ്മ മാറും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ടകാര്യലാഭം, സാമ്പത്തിക തടസ്സം മാറും.
പൂരുരുട്ടാതി: വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും. പ്രണയ കാര്യങ്ങളില്‍ മുന്നേറ്റം, ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണം വര്‍ദ്ധിക്കും, ഉന്മേഷം വര്‍ദ്ധിക്കും, ബിസ്സിനസ്സില്‍ അഭിവൃദ്ധി.
ഉത്തൃട്ടാതി: വിദ്യാർഥികൾക്ക് തൃപ്‌തികരമായ രീതിയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഉന്നതരുടെ പ്രീതി ലഭിക്കും, ബഹുമതിക്കും ധനലാഭത്തിനും യോഗം, സ്വന്തം സുഖത്തിനായി ധാരാളം പണവും ചെലവഴിക്കും, ഏറ്റെടുത്ത ജോലി ചെയ്തു തീർക്കും.
രേവതി: ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. മാതാപിതാക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. ശയന സുഖം, കോടതി നടപടികളിൽ വിജയം, അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.വിവാഹ യോഗം, പുണ്യ ക്ഷേത്ര ദർശനം നടത്തും, വിദ്യാർത്ഥികൾക്ക് നല്ല സമയം.