SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.49 PM IST

ഇനി പുതിയകാലം; ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും,​ പേരും പെരുമയും ഉന്നത സ്ഥാനങ്ങളും ലഭിക്കുന്ന നക്ഷത്രക്കാർ ഇവരാണ്

seats

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail

2026 മെയ് 5 - 1201 മേടം 22 ചൊവ്വാഴ്ച. ( 16 നാഴിക 53 വിനാഴിക വരെ തൃക്കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം ),​ [ ചതുർഥി തിഥി 60 നാഴിക 0 വിനാഴിക വരെ ],​ ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി : മുമ്പ് ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങൾ മാറി ആഗ്രഹ സാഫല്യം നേട്ടങ്ങൾ എന്നിവ തീർച്ചയായും , ആരോഗ്യകരമായി ജീവിക്കുവാൻ സാധിക്കും

ഭരണി : ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹ യോഗവും സാമ്പത്തിക ഉയർച്ചയും ലഭിക്കും, ഇന്നേ ദിവസം ഭാഗ്യങ്ങൾ വാരിക്കോരി തരികയും അവിചാരിതമായ അവസരങ്ങൾ വന്നു ചേരുകയും ചെയ്യും.

കാർത്തിക : ദൂരയാത്രയ്ക്കു അനുമതി ലഭിക്കും, ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്, ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും കാണുന്നു, ശത്രുക്കളെ കൊണ്ടുള്ള ദോഷം മാറ്റാൻ ഈശ്വരാധീനം വർദ്ധിക്കണം.

രോഹിണി : തൊഴിലിൽ നല്ല അവസരങ്ങൾക്ക് സാദ്ധ്യത. ഉത്സാഹം നിറഞ്ഞ ദിവസം, അവസരങ്ങൾ ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യുവാനും തടസങ്ങളെ അതിജീവിച്ചു കാര്യങ്ങൾ നടത്തുവാനും കഴിയും.

മകയിരം വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, നെഗറ്റീവ് എനർജി വരാതെ ശ്രദ്ധിക്കണം, മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് ഊർജ്ജസ്വലതയോടെ ഇരിക്കണം.

തിരുവാതിര : ജീവിതം സ്വസ്ഥമായി കൊണ്ട് പോകാൻ ശ്രമിക്കണം, കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്, ഒരു കാര്യം ചിന്തിക്കുമ്പോൾ പലവട്ടം ചിന്തിച്ചേ തീരുമാനമെടുക്കാവൂ.

പുണർതം : മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമരൂപം കൊടുക്കുക, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.

പുയം : ആഡംബരത്തിനു പണം ധൂർത്തടിക്കും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക,
വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ,

ആയില്യം : ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസം ലഭിക്കും, മേന്മയുള്ള ജോലിക്കും സാദ്ധ്യത, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തിൽ സമാധാനം.

മകം : പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും, ആത്മ വിശ്വാസത്തോടെ കാര്യങ്ങൾ നേരിടണം, സ്ത്രീകൾ മുഖേനെ നേട്ടം, നിർമ്മാണ പ്രവൃത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും.

പൂരം : പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും ശത്രുക്കളും കുടുംബാംഗങ്ങളും മിത്രങ്ങളാകും, കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം, കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

ഉത്രം : ഉയർച്ചയും ജോലിസാദ്ധ്യതയും, വിവാഹം സന്താന ലാഭം സാമ്പത്തിക ഉയർച്ച എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്, ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

അത്തം : പുതിയ ചികിത്സാരീതികൾ സ്വീകരിക്കുന്നത് വഴി ആരോഗ്യം തൃപ്തികരം ആയിരിക്കും, സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും, വീടും പരിസരവും നല്ല രീതിയിൽ സംരക്ഷിക്കണം.

ചിത്തിര : ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ലഭിക്കും, വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, സഹോദരങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.

ചോതി : വിദ്യാഭ്യാസത്തിനുയർച്ച. മോഹവിലയ്ക്കു ഭൂമിയോ വീടോ വാങ്ങാൻ ആലോചിക്കും, അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും, ദൂര യാത്രകളിൽ നേട്ടം, ആത്മവിശ്വാസം വർദ്ധിക്കും.

വിശാഖം : ബിസ്സിനസ്സിൽ നേട്ടമുണ്ടാകും വീട്ടിലും ഓഫീസിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, നയപരമായി കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും, ബന്ധു സമാഗമം, സർവ്വകാര്യ വിജയം.

അനിഴം : അനുകൂലമായ സ്ഥാന, ചലനം, ജോലിക്ക് സാദ്ധ്യതയുണ്ട്, ഉന്നത സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താന ഗുണം, പ്രമോഷനോ ശമ്പളക്കൂടുതലോ ലഭിക്കും.

കേട്ട : സാമ്പത്തിക സഹായം ലഭിക്കും, ആരോഗ്യപരമായി നല്ല സമയം, ഇഷ്ട മിത്രങ്ങളുടെ സന്ദർശനം സന്തോഷം നൽകുന്നതാണ്, പുതിയ മേഖലകളിൽ ചെന്നെത്തും, യാത്രകളാൽ ഭാഗ്യവും നേട്ടവും ഉണ്ടാകും.

മൂലം : സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക, അമിതാവേശവും എടുത്തു ചാട്ടവും ഒഴിവാക്കുക, ജോലി സംബന്ധിച്ച് ദൂര യാത്ര വേണ്ടി വരും, ആരോഗ്യ പ്രശ്നങ്ങൾ, ധനപരമായി ദുരിതം, അസൂയക്കാർ ധാരാളമായി ഉണ്ടാകും.

പൂരാടം : പേരും പെരുമയും ലഭിക്കും, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു അഡ്മിഷൻ ലഭിക്കും, പ്രഭാതത്തിൽ പലവിധത്തിലുമുള്ള വിഷമതകൾ പിന്നീട് നേട്ടവും വിജയവും.

ഉത്രാടം : ജോലിമാറ്റം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, കാര്യ സാദ്ധ്യത്തിനായി അടുക്കുന്നവരെ സൂക്ഷ്മതയോടെ പഠിക്കണം, മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, ധന നഷ്ടം ഉണ്ടാകും, എതിരാളികളുടെ പ്രവർത്തനങ്ങൾ കരുതിയിരിക്കണം.

തിരുവോണം : ബിസ്സിനസ്സിൽ വിജയം, വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കാൻ സാദ്ധ്യത കാണുന്നു. വിദേശകാര്യ കാര്യങ്ങളിൽ ആനുകൂല്യം, പങ്കാളി മുഖേനെ നേട്ടം.

അവിട്ടം : മോഹങ്ങൾ പൂവണിയും വിവാഹം സന്താനം എനീവയ്ക്കു സാദ്ധ്യത, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീർക്കും, പേരും പെരുമയും വർദ്ധിക്കും, നിശ്ചയ ബോധത്തോടെ കാര്യങ്ങൾ നേരിടും.

ചതയം : ഐശ്വര്യ വർദ്ധനയുണ്ടാകും, ബിസിനസ്സിൽ ഉയർച്ചയും ജോലിയിൽ ഉയർച്ചയും അനുകൂലമായ സ്ഥലം മാറ്റവും ഉണ്ടാകും, ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും, ശത്രു ജയം.

പൂരുരുട്ടാതി : ക്ലേശങ്ങൾ മാറി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം, എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം വച്ചുപുലർത്തും, വെല്ലു വിളിയെ അതിജീവിച്ച് മുന്നോട്ടു പോകും, പണം വരവ് കൂടും.

ഉത്തൃട്ടാതി : കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, കുടുംബ സുഖം, ജീവിതത്തിൽ അത്ഭുതകരമായ ഉയർച്ചയുണ്ടാകും, ഇഷ്ടജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും.

രേവതി : നടക്കാതിരുന്ന കാര്യങ്ങൾ നടത്താൻ സാദ്ധ്യത വരുന്നതാണ്, ജോലിയോ ധനമോ പ്രതീക്ഷിക്കാത്ത സമയത്ത് വന്നു ചേരും, ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം, ശുഭകരമായ സംഗതികൾക്ക് സാക്ഷ്യം വഹിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY