SignIn
Kerala Kaumudi Online
Friday, 20 September 2024 4.28 AM IST

പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിന് 26.38ശതമാനം വളർച്ച

Increase Font Size Decrease Font Size Print Page
patanjali
പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിന് 26.38ശതമാനം വളർച്ച

ന്യൂഡൽഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 7,963.75 കോടി രൂപയുടെ മൊത്തം വരുമാനം നേടി 26.38 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ 6,301.19 കോടിയായിരുന്നു വരുമാനം.
2022 ഡിസംബർ 31ന് അവസാനിച്ച ഒമ്പത് മാസ കാലയളവിൽ കമ്പനി മൊത്തം വരുമാനം 23,858.50 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 622.73 കോടി രൂപയും നേടി. യഥാക്രമം 35.50ഉം 8.89 ശതമാനമാണ് വളർച്ച.
ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ പാം പ്ലാന്റേഷൻ കമ്പനികളിലൊന്നാണ് പതഞ്ജലി ഫുഡ്‌സ്. ഓയിൽ പാം ബിസിനസ് വികസിപ്പിക്കുന്നതിലും ഓയിൽ പാമിന്റെ ശേഷി വികസിപ്പിക്കുന്നതിലുമാണ് കമ്പനി​ ഊന്നൽ നൽകുന്നതെന്ന് അധി​കൃതർ പറയുന്നു.അരുണാചൽ പ്രദേശ്, അസം സർക്കാരുമായി നിലവിലുള്ള ധാരണാപത്രങ്ങൾക്ക് പുറമെ ത്രിപുരയും നാഗാലാൻഡ് മിസോറാം സർക്കാരുകളുമായി കമ്പനി ഈയിടെ ധാരണാപത്രത്തിൽ ഏർപ്പെട്ടിരുന്നു
ഉത്പാദന വർദ്ധനവിനായി ശക്തമായ വിതരണ ചാനലുംഉത്പന്ന ഓഫറുകളും പ്രയോജനപ്പെടുത്തുന്ന പതഞ്ജലി​ ഫുഡ്സ്
1.5 ലക്ഷം എന്ന എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണ് ഒക്ടോബറിൽ കൈവരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.