ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്എൻജിനിയറിംഗ്(വി.ഐ.ടി) ചെന്നൈ കാമ്പസിൽ മൂന്ന് ദിവസംനീണ്ടുനിൽക്കുന്ന കലാകായിക ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. ചെന്നൈ കേളമ്പാക്കം കാമ്പസിൽ ദിവസവും വെെകിട്ട് 5.30ന് ആരംഭിക്കുന്ന മേളയിൽ രാജ്യത്തെയും വിദേശ രാജ്യങ്ങളിലെയും 20000 ത്തോളം പേർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ.ശേഖർ വിശ്വനാഥൻ അറിയിച്ചു.
ഹോക്കി, ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ക്രിക്കറ്റ്, വോളിബാൾ, ത്രോബാൾ, ചെസ്, മാരത്തൺ, ടെന്നീസ് തുടങ്ങിയവയാണ് മത്സരങ്ങൾ. ഇന്ന് ക്രിക്കറ്റ് താരം ശിവ ദുബെയും, നാളെ ഗായകൻ സോനു നിഗവും മുഖ്യാതിഥികളാകും. ബന്നി ദയാൽ, ഗായിക ഷെർലി സെതിയ എന്നിവർ പങ്കെടുക്കും. കാലാകായിക മത്സരങ്ങളിൽ 10000 പേർ വീതം പങ്കെടുക്കും. വിജയികൾക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. സമാപനചടങ്ങുകളിൽ നടൻ പ്രസന്നയും നടി സ്നേഹയും മുഖ്യാതിഥികളായിരിക്കും. പരിപാടികളുടെ മുഖ്യ സംഘാടകർ വിദ്യാർത്ഥികൾ തന്നെയായിരിക്കും. കേരളത്തിൽ നിന്നുള്ള തനിമ എന്ന മലയാളി സാസ്കാരിക കൂട്ടായ്മയും സംഘാടനത്തിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |