SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.16 AM IST

ഗോഡുഗോ ടാക്‌സി ബുധനാഴ്ച മുതൽ കേരളത്തിലും

godugo
ഫോട്ടോ ക്യാപ്ഷൻ: ഗോഡുഗോ ടാക്‌സി ബുക്കിംഗ് ആപ്പ് ലോഗോ പ്രകാശനം ഗോഡുഗോ ചെയർമാൻ എസ്.ഐ.നാഥൻ നിർവഹിക്കുന്നു. ടി.ആർ.അക്ഷയ്, എസ്.ശ്യം സുന്ദർ, ക്യാപ്റ്റൻ ശശി മണിക്കത്ത്, ജെ.ധന വെങ്കടേഷ് എന്നിവർ സമീപം.

കൊച്ചി: ഗോഡുഗോ ടാക്സി ബുക്കിംഗ് ആപ്പ് ലോക വനിതാദിനമായ ബുധനാഴ്ച മുതൽ കേരളത്തിലുമെത്തുന്നു. മാർച്ച് എട്ടിന് രാവിലെ 11 ന് എറണാകുളം മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ പോർട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം.ബീന ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ് ഐ.എ.എസ് , ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ.ബീന, ഇന്ത്യൻ എയർഫോഴ്‌സ് മുൻ പൈലറ്റ് ശ്രീവിദ്യ രാജൻ, കമ്പനി മാനേജിംഗ് ഡയറക്ടർ ഐ. ക്ലാരിസ്സ, ഡയറക്ടർ കെയ്റ്റ്‌ലിൻ മിസ്റ്റികാ എന്നിവർ ചേർന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.

യാത്രക്കാർക്കും ഡ്രൈവർമാർക്കും കൂടുതൽ സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുന്ന 'ഗോഡുഗോ' ആപ്പ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളം മുഴുവൻ ലഭ്യമാകുമെന്ന് ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ എസ്.ഐ.നാഥൻ, റീജ്യണൽ ഡയറക്ടർ എസ്.ശ്യാം സുന്ദർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യാത്രക്കാർക്ക് പ്രത്യേകിച്ച് വനിതാ യാത്രക്കാർക്ക് യാതൊരു ഭയവും കൂടാതെ സുരക്ഷിതമായി തന്നെ ഗോഡുഗോ വഴി യാത്ര ചെയ്യാൻ കഴിയും. യാത്രയ്ക്കിടയിൽ യാത്രക്കാർക്കോ ഡ്രൈവർക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ 'ഗോഡുഗോ' ആപ്പിലെ അഡ്വാൻസ്ഡ് എസ്.ഒ.എസ് സിസ്റ്റം വഴി അടുത്ത പോലിസ് സ്‌റ്റേഷനിലേക്കും അടുത്ത വ്യക്തികളിലേക്കും സന്ദേശം എത്തിക്കാൻ കഴിയും. ബന്ധപ്പെട്ട വ്യക്തികൾ ഇത് സ്വീകരിക്കുന്നതുവരെ അലാം മുഴങ്ങിക്കൊണ്ടിരിക്കുകയും ഇതിലൂടെ ഉടനടി തന്നെ സഹായം എത്തുകയും ചെയ്യും. വനിതാ ഡ്രൈവർമാർക്കും സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കുന്നതാണ് ഗോഡുഗോയെന്ന് ഗോഡുഗോ ചെയർമാൻ പറഞ്ഞു.

വിനോദയാത്രയ്‌ക്കോ, വാടകയ്‌ക്കോ കേരളത്തിനു പുറത്ത് പോകാനും ഗോഡുഗോ വഴി യാത്രക്കാർക്ക് ബുക്കു ചെയ്യാം. പ്ലോ സ്‌റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ എന്നിവ മുഖേന ഗോഡുഗോ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 'ഗോഡുഗോ' ആപ്പ് ലോഗോ പ്രകാശനവും വാർത്താ സമ്മേളനത്തിൽ എസ്.ഐ.നാഥൻ നിർവ്വഹിച്ചു. എച്ച്.ആർ.ഡയറക്ടർ ടി.ആർ.അക്ഷയ്, ഓപ്പറേഷൻസ് ഡയറക്ടർ ജെ.ധന വെങ്കടേഷ്, അഡ്‌വൈസർ ക്യാപ്റ്റൻ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TAXI APP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.