SignIn
Kerala Kaumudi Online
Friday, 26 April 2024 12.31 AM IST

വനിതാ ജീവനക്കാർക്ക് വി.കെ.സി ഗ്രൂപ്പിന്റെ ആദരം

കോഴിക്കോട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരെ വി.കെ.സി ഗ്രൂപ്പ് ആദരിച്ചു.
232 ഓളം വനിതാ ജീവനക്കാരെയാണ് വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വികെസി മമ്മദ് കോയ ആദരിച്ചത്. പത്തു വർഷത്തിലേറെയായി സേവനം ചെയ്യുന്ന 139 വനിതാ ജീവനക്കാർക്ക് കമ്പനി പ്രത്യേക ഉപഹാരങ്ങൾനല്‍കി. മാനേജിങ് ഡയറക്ടർ വി.കെ.സി റസാക്ക് അധ്യക്ഷത വഹിച്ചു.

വർഷങ്ങളായി വി.കെ.സി. ഗ്രൂപ്പിനൊപ്പമുള്ള വനിതാ ജീവനക്കാരേയും അവരുടെ സേവനങ്ങളേയും ആദരിക്കുന്നതിലും തൊഴിലിടങ്ങളിൽ വനിതകൾക്ക് പ്രോത്സാഹനവും അവസരങ്ങളും ഒരുക്കുന്നു എന്നതിലും ഏറെ അഭിമാനമുണ്ടെന്ന് ചെയർമാൻ വി.കെ.സി മമ്മദ് കോയ പറഞ്ഞു.

പാദരക്ഷാ ഉല്‍പ്പാദന രംഗത്ത് വികെസി ഗ്രൂപ്പിനെ മുന്നിലെത്തിക്കാൻ കഠിനാധ്വാനവും സമർപ്പിത സേവനവും ചെയ്തവരാണ് ഞങ്ങളുടെ വനിതാ ജീവനക്കാർ. ദീർഘകാലം ഈ ജിവനക്കാർ വികെസിയുടെ കൂടെയുണ്ടെന്നത് വലിയ അഭിമാനമാണെന്ന് വി.കെ.സി റസാക്ക് പറഞ്ഞു.

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ 'തുല്യതയെ അംഗീകരിക്കുക' എന്ന വിഷയത്തിൽ വനിതാ ജീവനക്കാർക്കായി ക്ലാസും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ നിഷ സോമൻ (റിലേഷൻഷിപ്പ് കോച്ച്, ഫാമിലി കൗൺസിലർ, എച്ച്.ആർ.ഡി ട്രെയിനർ) നേതൃത്വം നല്‍കി. ഡയറക്ടർമാരായ എം.എ. പ്രേംരാജ്, കെ.സി. ചാക്കോ, പി. അസീസ്, എച്ച്.ആർ ഹെഡ് വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VKC GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.