ന്യൂഡൽഹി: ഇന്ത്യൻ വൈറ്റ് കോളർ സമ്പദ് വ്യവ്സ്ഥയിൽ വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഫെബ്രുവരിയിൽ 35 ശതമാനം വർദ്ധനയാണ് വനിതകളുടെ ജോലി അവസരങ്ങളിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇവർ പറയുന്നത്.
കൊവിഡ് മഹാമാരിക്കാലത്ത് ജോലി ഉപേക്ഷിച്ച വനിതകൾ ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു തുടങ്ങിയതാണ് പ്രാധാന കാരണം. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ കമ്പനികൾ താല്പര്യം പ്രകടിപ്പിക്കുന്നതും കൂടുതൽ തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.
കൂടാതെ ആർത്തവ അവധികൾ, കുട്ടികളുടെ പരിപാലനം, ആയാസ രഹിത തൊഴിൽ, തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനികൾ മുന്നോട്ടു വയ്ക്കുന്നതും സ്ത്രീകൾ കൂടുതലായി ഈരംഗത്തേക്ക് കടന്നുവരാൻ ഇടയാക്കി.
തൊഴിലിടങ്ങളിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് മുന്നിട്ടു നിൽക്കുന്നത് ബി.പി.ഒ സെക്ടറുകളിലാണ്. ഈ മേഖലയിൽ സ്ത്രീകൾക്ക് 36 ശതമാനം തൊഴിൽ പങ്കാളിത്തമുണ്ട്. ഐടി കമ്പ്യൂട്ടർ സോഫ്റ്റ്വെയർ മേഖലയിൽ 35 ശതമാനവും ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ സർവീസുകളിൽ 22 ശതമാനവുമാണ്.
സ്ത്രീകൾക്ക് ജോലി ലഭിക്കുന്നത് കൂടുതലും മെട്രോപോളിറ്റൻ നഗരങ്ങളിലാണ്. ഇതിൽ ഏറ്റവും മുന്നിൽ നില്ക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയാണ്. 21 ശതമാനമാണ് ഡൽഹിയിൽ വനിതകളുടെ തൊഴിൽ ലഭ്യത. രണ്ടാമതായി മുംബയ് (15 ശതമാനം), മൂന്നാമതായി ബംഗളൂരു (10 ശതമാനം) എന്നിങ്ങനെയാണ്.
മൊത്തം വനിതാ തൊഴിലാളികളിൽ 6 ശതമാനവും കരിയർ ബ്രേക്ക് എടുത്ത് ജോലിയിൽ തിരിച്ചെത്തിയവരാണെന്നും ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമിന്റെറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ നാല് ശതമാനം വനിതകൾ ഫ്രീലാൻസ് ആയിട്ടാണ് ജോലി ചെയ്യുന്നത് എന്നും ഇവരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് വൈറ്റ് കോളർ സമ്പദ്വ്യവസ്ഥയിലെ ഗിഗ് അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങളുടെ വർദ്ധനയാണ് ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |