ചെന്നൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽ.ഐ.സി) ചെയർമാനായി സിദ്ധാർത്ഥ് മൊഹന്തിയെ നിയമിച്ചു. നിലവിൽ എൽ.ഐ.സിയുടെ മാനേജിങ് ഡയറക്ടറാണ് മൊഹന്തി. മാർച്ച് 14 മുതൽ മൂന്ന് മാസ കാലാവധിയിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്. മൊഹന്തിയുടെ സ്വന്തം ചുമതലകൾക്കു പുറമെയുള്ള ഇടക്കാല നിയമനമാണിത്.
നിലവിലെ ചെയർമാനായ മംഗലം രാമസുബ്രഹ്മണ്യൻ കുമാറിന്റെ കാലാവധി മാർച്ച് 13നു അവസാനിക്കുന്നതിനാലാണ് ഉടനടി ചുമതല സിദ്ധാർത്ഥ മൊഹന്തിയെ ഏല്പിച്ചത്. 2021 ഫെബ്രുവരി ഒന്ന് മുതൽക്കാണ് സിദ്ധാർഥ് മൊഹന്തി എൽ.ഐ .സിയുടെ മാനേജിംഗ് ഡയറക്ടർ, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് എം.ഡി, സിഇഒ എന്നി പദവികളിൽ ചുമതലയേറ്റത്. ചെയർമാനായി അനുയോജ്യമായ ഒരാൾ വരുന്നത് വരെയാകും സിദ്ധാർത്ഥിന് ചുമതലയുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |