പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചിരിക്കുകയാണ് ഹ്യുണ്ടായ് .
ഹ്യൂണ്ടായ് i20 സ്പോർട്സ് വേരിയന്റ് ഇനി മുതൽ ഉപഭോക്താക്കൾക്ക് 3,500 രൂപ വിലക്കുറവിൽ വാങ്ങാം. മികച്ച ഫീച്ചറുകളും കരുത്തുള്ള എഞ്ചിനുമായി വരുന്ന ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ഇപ്പോൾ 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
ഹ്യൂണ്ടായ് ഐ20 സ്പോർട്സ് വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിനാണ് ഇപ്പോൾ 8.05 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്നത്. ഇതേ വേരിയന്റിന്റെ ഡ്യുവൽ-ടോൺ മോഡലിന് ഇപ്പോൾ 8.20 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. ഹ്യൂണ്ടായ് ഐ20 സ്പോർട്സ് ട്രിം ലെവൽ iVT ട്രാൻസ്മിഷൻ സിസ്റ്റത്തിൽ ലഭ്യമാണ്. വില കുറച്ചതോടെ ഈ വേരിയന്റ് 9.07 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. പുതുക്കിയ വിലകൾ ഇനിമുതൽ ഈ ഹാച്ച്ബാക്ക് വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. സബ് 4 മീറ്റർ എസ്യുവികളിൽ നിന്നും കടുത്ത മത്സരം നേരിടുന്ന ഹാച്ച്ബാക്ക് മോഡലാണ് ഹ്യൂണ്ടായ് ഐ20.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |