SignIn
Kerala Kaumudi Online
Thursday, 28 March 2024 3.59 PM IST

മോഹവിലയിൽ ഹാർലി

harley

യുവാക്കളുടെ ഹരമാണ് ഹാർലി. ഇപ്പോൾ ഹാർലി ഡേവിഡ്‌സൺ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയിൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നു. ചൈനയിൽ ആണ് X350 എന്ന് പേരിട്ടിരിക്കുന്ന 350 സിസി മോട്ടോർസൈക്കിൾ എത്തിയിരിക്കുന്നത്. 33,000 യുവാൻ ആണ് ഇതിന്റെ വില. അതായത് ഏകദേശം 3.93 ലക്ഷം രൂപ . അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ക്യൂജെ മോട്ടോറുമായി കൈകോർത്താണ് ഹാർലി X350 റോഡിലിറക്കിയത്.

പുതുപുത്തൻ ഡിസൈനാണ് ഇതിന്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പോട് കൂടിയ വണ്ടി കാണാൻ സുന്ദരനാണ്. ജോയ്ഫുൾ ഓറഞ്ച്, ഷൈനിംഗ് സിൽവർ, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് X350 ചൈനയിൽ എത്തിയിരിക്കുന്നത്.

353 സിസി, പാരലൽ-ട്വിൻ ലിക്വിഡ് കൂൾഡ് എൻജിൻ ആണ് ഇതിന്റെ കരുത്ത്. 7,000 rpm-ൽ 36 bhp പവറും 31 Nm ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സുമായാണ് എൻജിൻ കണക്ട് ചെയ്തിരിക്കുന്നത്,​

എന്നാൽ ഹാർലി ഡേവിഡ്‌സൺ ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിക്കായി കുറഞ്ഞ ശേഷിയുള്ള മോട്ടോർസൈക്കിൾ കമ്പനി വികസിപ്പിക്കുന്നുണ്ട്. അതും കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.