SignIn
Kerala Kaumudi Online
Saturday, 27 April 2024 8.33 AM IST

സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാൻഡ് ക്യാംപയിന് തുടക്കം

sib

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 94ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ബ്രാൻഡ് ക്യാംപയിന് തുടക്കമിട്ടു. ബാങ്കിന്റെ ഒമ്പതര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും സേവനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ സൗകര്യങ്ങളും ഉയർത്തിക്കാട്ടുന്ന 'ട്രസ്റ്റ് മീറ്റ്‌സ് ടെക്ക് സിൻസ് 1929' എന്ന പേരിലാണ് മൾട്ടിമീഡിയ ക്യാംപയിൻ. ഇതിന്റെ ഭാഗമായി തയാറാക്കിയ പരസ്യ ചിത്രം ദേശീയ തലത്തിൽ പ്രകാശനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുത്തും വിശ്വാസ്യതയും, എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യങ്ങൾ നിറവേറ്റുന്ന ഡിജിറ്റൽ ബാങ്ക് എന്ന പേരും ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.

ഇന്ത്യയിലെ യുവതലമുറയ്ക്ക് പ്രിയങ്കരമായ ബാങ്കായി മാറാനും നവീന സാങ്കേതികവിദ്യകളുടെ സൗകര്യങ്ങളുമായി ഉപഭോക്താക്കളെ കൂടുതൽ അടുപ്പിക്കാനുമാണ് ലക്ഷ്യമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ അസ്മത് ഹബീബുള്ള പറഞ്ഞു.

വേഗത, വിജയം, സമഗ്രത, ആധിപത്യം എന്നിവയെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് കാംപയിനിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളം വിവിധ ഭാഷകളിലാണ് കാംപയിന് തുടക്കമിട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.