കൊച്ചി: ആപ്പിളിന് പിന്നാലെ പിക്സൽ സ്മാർട്ട് ഫോണുകളുടെ നിർമ്മാണത്തിനായി തമിഴ്നാട്ടിൽ പുതിയ ഫാക്ടറി ആരംഭിക്കാൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ചർച്ചകൾ ആരംഭിച്ചു. ഗൂഗിളിന്റെ ഉയർന്ന ഉദ്യോഗസ്ഥർ ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനുമായി ചർച്ചകൾക്കായി ഇന്ത്യയിലെത്തും. ദക്ഷിണകൊറിയയിലെ ഫോക്സ്കോണുമായി ചേർന്ന് കരാറടിസ്ഥാനത്തിൽ ഗൂഗിൾ ഫോൺ ഇന്ത്യയിൽ നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ശ്രീപെരുമ്പത്തൂരിലെ നോക്കിയോയുടെ പഴയ പ്ളാന്റിൽ നിർമ്മാണം തുടങ്ങാനാണ് ഗൂഗിളിന്റെ പദ്ധതി. ഇതോടൊപ്പം വിംഗെന്ന ഉപകമ്പനിയുടെ ബ്രാൻഡിൽ ഡ്രോണുകളുടെ നിർമ്മാണം ആരംഭിക്കാനും ആൽഫബെറ്റിന് പദ്ധതിയുണ്ട്. ഇതോടെ രാജ്യത്തെ ഡ്രോൺ നിർമ്മാണ കേന്ദ്രമായി ചെന്നൈ മാറുമെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |