ഓരോ ദിവസവും ഓരോ ലക്ഷാധിപതി
കൊച്ചി: വിവിധ സമ്മാനങ്ങളും ഇളവുകളുമായി ഉപഭോക്താക്കൾക്ക് 15 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഒരുക്കി 45 ദിവസം നീണ്ടുനിൽക്കുന്ന മൈജിയുടെ മാസ് ഓണം പദ്ധതിക്ക് തുടക്കമായി. എല്ലാ വിജയികളെയും 45 ദിവസത്തിനുള്ളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഇന്ന് മുതൽ സെപ്തംബർ 30 വരെ നടക്കുന്ന പദ്ധതിയിൽ എല്ലാ പർച്ചേസിനൊപ്പവും സുനിശ്ചിത സമ്മാനങ്ങളും ഉറപ്പായ ഡിസ്കൗണ്ടുകളും ലഭിക്കും.
അഞ്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി ലഭിക്കും. 100 ഭാഗ്യശാലികൾക്ക് ഹോണ്ട ആക്ടീവയും 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പും 100 പേർക്ക് റിസോർട്ട് വെക്കേഷനും ഉൾപ്പെടെ സമ്മാനങ്ങളുടെ നീണ്ട നിരയാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്നുവെന്നതാണ് ഓണം സ്കീമിന്റെ ഏറ്റവും വലിയ ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |