കൊച്ചി: രാജ്യത്തെ മുൻനിര സ്പെന്റ് മാനേജ്മെന്റ് കമ്പനിയായ സാഗിൽ റിയോമണി പൂർണമായി ഏറ്റെടുത്തു. 22 കോടി രൂപയ്ക്കാണ് ഇടപാട്. ഇതിനകം തന്നെ കോർപറേറ്റ് സ്പെന്റ് മാനേജ്മെന്റ് മേഖലയിൽ ആധിപത്യമുള്ള സാഗിൽ റിയോ കൂടി സ്വന്തമാക്കിയതോടെ യു.പി.ഐ ഉപയോഗിച്ചുള്ള കൺസ്യൂമർ ക്രെഡിറ്റ് കാർഡ് മേഖലയിൽ നിർണ്ണായക ശക്തിയായി മാറും.
2023ൽ സ്ഥാപിതമായ റിയോ മണി ഏറ്റവും ആധുനികമായ യു.പി.ഐ ആപ്പ് ഉപയോഗിച്ചാണ് യു.പി.ഐ വിനിമയത്തിലൂടെ ക്രെഡിറ്റ് ഇടപാട് നടത്തുന്നത്. ഇതിനായി യെസ് ബാങ്കിന്റെ റിയോറുപേ ക്രൈഡിറ്റ് കാർഡ് ഉപയോഗിക്കുന്നു. യെസ് ബാങ്കും എൻ.പി.സി.ഐയുമായിച്ചേർന്ന് 2024 നവംബറിലാണ് ഈ സംവിധാനം ആരംഭിച്ചത്.
ബാങ്കിൽ പണമില്ലെങ്കിലും വായ്പയായി സാധാരണ യു.പി.ഐ ഇടപാടു പോലെ പണമെടുക്കാൻ രാജ്യമെങ്ങുമുള്ള 100 മില്യണിലധികം വിനിമയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാൻ കഴിയും. ഈ പദ്ധതിയിൽ ചേരുമ്പോഴോ വാർഷിക വരിയായോ പണം അടയ്ക്കേണ്ടതില്ല. എക്കാലവും സൗജന്യമായി ഉപയോഗിക്കാവുന്ന കാർഡിൽ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.
ഇതോടെ സാഗിലിന്റെ 3400 ൽ പരം കോർപറേറ്റ് ഉപഭോക്താക്കൾക്കു പുറമെ യെസ് ബാങ്ക് റിയോ റുപേ കാർഡിലൂടെ 3.2 മില്യൺ ഉപഭോക്താക്കൾക്കു കൂടി പ്രയോജനം കിട്ടും.
റിയോ മണി ഏറ്റെടുത്തതിലൂടെ ഫിൻടെക് മേഖലയിൽ സാഗിലിന്റെ സേവനം അതിവിപുലമാവുകയാണെന്ന് കമ്പനി സ്ഥാപകനും എ്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. രാജ് പി. നാരായണം വിലയിരുത്തി.
സ്പെന്റ് മാനേജ്മെന്റ് വിഭാഗത്തിലെ ശക്തി കേന്ദ്രമായ സാഗിലുമായി കൈകോർക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് റിയോ മണി സ്ഥാപകയും സി.ഇ.ഒയുമായ റിയ ഭട്ടാചാര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |